പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഓണം റിലീസായി ഈ മാസം 28-ന് തിയേറ്ററുകളിലെത്തുന്ന ചിത്രം, ഒരു സമ്പൂര്‍ണ്ണ ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് പുതിയ ട്രെയ്ലര്‍.
1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ സമീപകാല കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകളോടെയാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ ടീസറിനും മറ്റ് പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കും ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്.
ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് 'ഹൃദയപൂര്‍വ്വ'ത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാളവിക മോഹനന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും താരനിരയിലുണ്ട്.
ഏറെക്കാലത്തിന് ശേഷം കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്ന സത്യന്‍ അന്തിക്കാട് സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. പൂനെയാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. ബന്ധങ്ങളുടെ മൂല്യം പറയുന്ന, നര്‍മ്മവും വൈകാരിക മുഹൂര്‍ത്തങ്ങളും സമന്വയിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. അഖില്‍ സത്യന്റേതാണ് കഥ. ടി.പി. സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുമ്പോള്‍ സംഗീതം ജസ്റ്റിന്‍ പ്രഭാകറും ഛായാഗ്രഹണം അനു മൂത്തേടത്തും നിര്‍വഹിക്കുന്നു