മോഹന്‍ലാലിനെ നായകനായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹൃദയപൂര്‍വ്വം'. മോഹന്‍ലാല്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28നാണ് തിയേറ്ററുകളിലെത്തുക. ചിത്രം റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് പുറത്തുവരുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രീകരണ സമയത്തെ ചിരിനിറഞ്ഞ നിമിഷങ്ങള്‍ അടങ്ങുന്നതാണ് വീഡിയോ. 'ലാഫ്സ് ഓണ്‍ സെറ്റ്' എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം മാളവിക മേനോന്‍, സം?ഗീത് പ്രതാപ്, ജനാര്‍ദനന്‍, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെയും വീഡിയോയില്‍ കാണാം. ആശിര്‍വാദ് സിനിമാസിന്റെ യൂടൂബ് ചാനലിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മകനും സംവിധായകനുമായ അഖില്‍ സത്യന്റെ കഥയിലാണ് സത്യന്‍ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്.
ടി പി സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന്‍ പ്രഭാകര്‍. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണന്‍, മേക്കപ്പ് പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, സഹ സംവിധാനം ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, ഫോട്ടോ അമല്‍ സി സദര്‍.