Latest News

താന്തോന്നിക്ക് ശേഷം 'ഐസിയു'മായി ജോർജ് തോമസ്; നായകരായി ബാബുരാജും ബിബിൻ ജോർജും : പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

Malayalilife
താന്തോന്നിക്ക് ശേഷം 'ഐസിയു'മായി ജോർജ് തോമസ്; നായകരായി ബാബുരാജും ബിബിൻ ജോർജും : പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

'ബിബിൻ ജോർജും ബാബുരാജും നേർക്കുനേർ ' സസ്പെൻസ് ത്രില്ലർ   കാറ്റഗറി യിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് ഐ സി യു . താന്തോന്നി ക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് താന്തോന്നി റിലീസ് ചെയ്ത ഇതേ ദിവസം( മാർച്ച് 19 നു )ആണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടു  . വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് ഇത് . മിനി സ്റ്റുഡിയോ  ആണ് നിർമാണം .

സന്തോഷ് കുമാറിന്റേതാണ് കഥ , തിരക്കഥ , സംഭാഷണം . സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയുടെ നായികാ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക . മുരളി ഗോപി , ശ്രീകാന്ത് മുരളി , മീര വാസുദേവ് , എന്നിവരാണ് മറ്റു  പ്രധാന കഥാ പാത്രങ്ങൾ  . ഷിബു സുശീലനാണ്  പ്രൊഡക്ഷൻ കൺട്രോളർ .

സി  ലോകനാഥൻ  ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം ജോസ് ഫ്രാങ്ക്‌ളിൻ ,  കലാസംവിധാനം-  ബാവ , കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യർ , മേക്കപ്പ്- റോണക്സ് , ആക്ഷന്‍- മാഫിയ ശശി , സൗണ്ട് ഡിസൈന്‍-  വിക്കി , കിഷൻ , ശബ്ദ മിശ്രണം -എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ എ സ് ദിനേശ് , ആതിര ദില്‍ജിത്ത് .

Read more topics: # ഐസിയു
icu poster release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES