Latest News

പ്രചരിക്കുന്നത് വാസ്തവില്ലാത്ത കാര്യങ്ങള്‍; മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ദ്രജിത്ത്

Malayalilife
പ്രചരിക്കുന്നത് വാസ്തവില്ലാത്ത കാര്യങ്ങള്‍; മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ദ്രജിത്ത്

മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധാന അരങ്ങേറ്റം ഉടന്‍ പ്രഖ്യാപിക്കും എന്നും വാര്‍ത്തകളുണ്ടായി. തിരക്കഥയും ഇന്ദ്രജിത്തിന്റേതാണ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്ന് വ്യക്തമാക്കി ഇന്ദ്രജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.

ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി. പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്തവവുമില്ലെന്ന് താരം അറിയിച്ചു. ഒടിടി പ്ലേയോടാണ് ഇന്ദ്രജിത്ത് പ്രതികരിച്ചത്. അതേസമയം, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന 'മലൈകോട്ടൈ വാലിബന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

രാജസ്ഥാനിലെ ജയ്സല്‍മീറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത് 'റാം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ട് ആകും ചിത്രത്തിന്റെ റിലീസ്. യുകെ, ഇസ്രായേല്‍ എന്നിവടങ്ങളിലെ ഷെഡ്യൂള്‍ ചിത്രത്തിന്റേതായി ഇനി പൂര്‍ത്തിയാക്കാനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

indrajith Responds to news about Directorial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES