മകളുടെ വിവാഹച്ചെലവ് താങ്ങാന്‍ പറ്റില്ലായിരുന്നു; വിജയ് സേതുപതിയാണ് സഹായിച്ചത്; 'മഹാരാജ'യിലെ വേഷം സാമ്പത്തികമായി തനിക്ക് താങ്ങായി'; അനുരാഗ് കശ്യപ് പറയുന്നു

Malayalilife
 മകളുടെ വിവാഹച്ചെലവ് താങ്ങാന്‍ പറ്റില്ലായിരുന്നു; വിജയ് സേതുപതിയാണ് സഹായിച്ചത്; 'മഹാരാജ'യിലെ വേഷം സാമ്പത്തികമായി തനിക്ക് താങ്ങായി'; അനുരാഗ് കശ്യപ് പറയുന്നു

ബോളിവുഡില്‍ സംവിധായകനായി തിളങ്ങിയ ശേഷമാണ് തെന്നിന്ത്യന്‍ സിനിമയിലേക്ക് അനുരാഗ് കശ്യപ് ഒരു കൈ നോക്കി തുടങ്ങിയത്. ഇപ്പോള്‍ അഭിനയത്തിലും തിളങ്ങിയിട്ടുണ്ട് അനുരാഗ്. മകള്‍ ആലിയയുടെ വിവാഹത്തിന് പണം തികയാതെ വന്നപ്പോള്‍ സഹായിച്ചത് നടന്‍ വിജയ് സേതുപതിയാണെന്ന് തുറന്നു പറഞ്ഞിരിക്കയാണ് അദ്ദേഹം. വിജയ് സേതുപതി ചിത്രം 'മഹാരാജ'യിലെ വേഷം സാമ്പത്തികമായി തനിക്ക് താങ്ങാവുകയായിരുന്നു എന്നാണ് അനുരാഗ് കശ്യപ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ''ഇമൈക്ക നൊഡികള്‍ ചിത്രത്തിന് ശേഷം ഒരുപാട് തെന്നിന്ത്യന്‍ സിനിമകളുടെ ഓഫറുകള്‍ എനിക്ക് വന്നു കൊണ്ടേയിരുന്നു. എന്നാല്‍ ഞാന്‍ നിരസിച്ചു. 

പിന്നീട് 'കെന്നഡി' സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനിടെ എന്റെ അയല്‍ക്കാരന്റെ വീട്ടില്‍ വച്ച് വിജയ് സേതുപതിയെ കണ്ടു. എനിക്ക് വേണ്ടി ഒരു നല്ല തിരക്കഥയുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യം ഞാന്‍ നോ പറഞ്ഞു.'' പക്ഷെ കെന്നഡിയില്‍ അദ്ദേഹം എന്നെ സഹായിച്ചു. അതുകൊണ്ട് സിനിമയില്‍ അദ്ദേഹത്തിന് ഞാന്‍ താങ്ക്‌സ് കാര്‍ഡ് കൊടുത്തു. പിന്നീട് ആലിയയുടെ വിവാഹച്ചെലവുകളെ കുറിച്ച് സംസാരിച്ചപ്പോള്‍ മഹാരാജയിലെ വേഷം തന്ന് സഹായിച്ചു. അടുത്ത വര്‍ഷം മകളുടെ വിവാഹം നടത്തണം, ചെലവുകള്‍ താങ്ങാന്‍ കഴിയില്ലെന്ന് തോന്നുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് വിജയ് പറഞ്ഞു. 

അങ്ങനെയാണ് മഹാരാജ സംഭവിക്കുന്നത്'' അനുരാഗ് പറയുന്നു. അതേസമയം, 20 കോടി ബജറ്റില്‍ ഒരുക്കിയ മഹാരാജ ബോക്‌സ് ഓഫീസില്‍ 190 കോടി രൂപ നേടിയിരുന്നു. 2024 ലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു മഹാരാജ. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ വച്ചായിരുന്നു ആലിയയുടെ വിവാഹം. ആരതി ബജാജാണ് ആലിയയുടെ മാതാവ്.

vijay sethupathis helped anurag kashyap

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES