സാന്ത്വനത്തിലെ ജയന്തിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. മറ്റാരെകൊണ്ടും കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധം കിറുകൃത്യമായാണ് ഏഷണിക്കാരിയായ ജയന്തിയെ നടി അപ്സര കുടുംബപ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. നടിയുടെ കരിയറില്‍ ഇന്നോളം ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതും നടിയെ പ്രശസ്തയാക്കിയതും സാന്ത്വനത്തിലെ ജയന്തിയായിരുന്നു. ഇപ്പോഴിതാ, കുറച്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അപ്സര വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
സാന്ത്വനത്തില്‍ നിന്നും നേരെ ബിഗ്ബോസിലേക്ക് പോയ അപ്സര തിരിച്ചെത്തിയ ശേഷം സ്വകാര്യ ജീവിതത്തില്‍ അനുഭവിച്ചത് ഒട്ടെറ പ്രതിസന്ധികളായിരുന്നു. അതിനിടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച പൊലീസ് സേനയിലെ ജോലിയും അപ്സര ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, അതിനെല്ലാം ഒടുവില്‍ താന്‍ വീണ്ടും കുടുംബ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് അതിശക്തമായി തിരിച്ചെത്തുകയാണെന്ന വിശേഷമാണ് അപ്സര അറിയിച്ചിരിക്കുന്നത്.
തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ നടി കുറിച്ചത് ഇങ്ങനെയാണ്: അവള്‍ ശക്തമായി തിരിച്ചുവരുന്നു.. ഡോ. ഇന്ദ്രജ.. @മഴവില്‍ മനോരമ ടിവി. ആഫ്റ്റര്‍ എ ലോംഗ് ടൈം മിനിസ്‌ക്രീനില്‍ എന്റെ തിരിച്ചു വരവാണ്.. കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ ചെയ്ത എല്ലാ കഥാപാത്രത്തിനും നിങ്ങള്‍ തന്ന സ്നേഹവും സപ്പോര്‍ട്ടും ഈ കഥാപാത്രത്തിനും ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം അപ്സര.. സോറി.. ഡോ. ഇന്ദ്രജ എന്നാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് അപ്സര കുറിച്ചത്. മീനൂസ് കിച്ചണ്‍ എന്ന സീരിയലിലൂടെയാണ് അപ്സര തന്റെ രണ്ടാം വരവ് നടത്തുന്നത്. അതേസമയം, മാറ്റത്തിന്റെ മുദ്രകളുമായി എത്തുന്ന മഴവില്‍ മനോരമയിലെ സീരിയലുകളില്‍, ഒരു പുതിയ തരംഗമായി മാറുകയാണ് മീനൂസ് കിച്ചണ്‍ എന്ന സീരിയല്‍.
കഴിഞ്ഞ ദിവസം സൈബറിടത്തെ വൈറല്‍ താരമായ അലന്‍ ജോസ് പെരേരയും ഈ സീരിയലിലേക്ക് എത്തിയിരുന്നു. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലീമിലും ആല്‍ബങ്ങളിലും പ്രധാന വേഷത്തിലെത്തുകയും സീരിയലിലെ സുപ്രധാന കഥാപാത്രമായ കല്യാണ ബ്രോക്കറിന്റെ വേഷത്തില്‍ മീനൂസ് കിച്ചണിലേക്കും എത്തിയിരുന്നു. റാം എന്നാണ് അലന്റെ കഥാപാത്രത്തിന്റെ പേര്. സീരിയലിലെ അലന്റെ രംഗങ്ങള്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്. നേരത്തെ സീരിയലിലെ പ്രമോഷണല്‍ സോങ് വൈറലായിരുന്നു. പ്രശസ്ത പിന്നണി ഗായിക സിത്താര ആലപിച്ച് ദീപക്ക് വേണുഗോപാല്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ രചയിതാവ് രഞ്ജിത്ത് കീഴാറ്റൂര്‍ ആണ് നിര്‍വ്വഹിച്ചത്. നടി മാളവിക വെയില്‍സാണ് സീരിയലിലെ നായിക.
അപ്സരയുടെ പോസ്റ്റിന് മീനൂസ് ഫാമിലിയിലേക്ക് സ്വാഗതം ആശംസിച്ച് മാളവിക വെയില്‍സ് കമന്റും ഇട്ടിട്ടുണ്ട്.