വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്റെ വേദനയില്‍ നിന്ന് വിട്ട് മാറുന്നതിന് മുന്‍പാണ് മറ്റൊരു ആത്മഹത്യ മരണം കൂടി സംഭവിച്ചിരിക്കുന്നത്. ആ രണ്ട് മരണങ്ങളും സംഭവിച്ചത് ഭര്‍തൃവീട്ടുകാരുടെയും ഭര്‍ത്താവിന്റെയും മാനസികവും ശാരീരകവുമായ പീഡനം സഹിക്കാന്‍ കഴിയാതെ ആണ്. അതുപോലെ തന്നെയാണ് കോഴിക്കോട് ബാലുശ്ശേരിയില്‍ ജിസ്‌ന എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നതും. ഒരാളുടെ ജീവിതത്തിന്റെ എല്ലാ പ്രതീഷകളും എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചു എന്ന് തോന്നിടത്താണ് ജീവിതം തന്നെ മടുക്കുന്നത്. അപ്പോള്‍ അവസാന പ്രതീക്ഷയെന്നോമാണ് എല്ലാവരും ആത്മഹത്യയിലേക്ക് കടക്കുന്നത്. എന്നാല്‍ ആ മരിക്കുന്നവര്‍ ചിന്തിക്കുന്നില്ല അവരെ സ്‌നേഹിച്ചിരുന്നവര്‍ എന്ത് മാത്രം വിഷമത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന്. മാനസിക സമ്മര്‍ദ്ദങ്ങളും വേദനകളും തുറന്ന് പറയാന്‍ കഴിയാതെ ഉള്ളില്‍ അടച്ചു വെച്ച് ഒടുവില്‍ തളര്‍ന്ന ഹൃദയത്തിന്റെ നിസ്സംഗതയിലാണ് ജസ്‌ന എന്ന പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരിക്കുന്നത്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ യുവതിയുടെ മരണവിവരങ്ങള്‍ ദുഃഖകരവുമാണ് അതേസമയം ചിന്തിപ്പിക്കുന്നതുമാണ്. ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ട ജിസ്നയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുകയാണ്. ''ജീവിതം മടുത്തു'', ''ജീവിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ മനസ്സിന് സമാധാനം ഇല്ല'' എന്നീ വരികളാണ് കുറിപ്പില്‍ വ്യക്തമായി കാണുന്നത്. ഈ വരികള്‍ അവളുടെ ഉള്ളിലെ ആഴത്തിലുള്ള വിഷാദവും മനോവിഷമവുമാണ് പ്രതിനിധീകരിക്കുന്നത്. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ആകെയുള്ള സമ്മര്‍ദ്ദങ്ങളും നിരാശകളും സഹിക്കാനാകാതെ ജിസ്ന കടുത്ത വളരെ അധികം മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്നുവെന്നാണ് അയല്‍ക്കാരും ബന്ധുക്കളും പറയുന്നത്. അവളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയവുമായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ജിസ്നയും ശ്രീജിത്തും പ്രണയത്തിലായിരുന്നവര്‍ ആയിരുന്നു. കുറേ വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം മൂന്നുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഈ ദാമ്പത്യത്തിന് ഇരുവര്‍ക്കും അത്യന്തം പ്രതീക്ഷയോടെയായിരുന്നു തുടക്കം. ഇപ്പോള്‍ രണ്ട് വയസ്സുള്ള ഒരു കുഞ്ഞാണ് അവരുടെ കുടുംബത്തിലുണ്ട്. കുട്ടി ഇപ്പോള്‍ അച്ഛനായ ശ്രീജിത്തിനൊപ്പമാണ്. പക്ഷേ വിവാഹശേഷം ബന്ധത്തില്‍ പലതരത്തിലുമുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകുകയായിരുന്നെന്ന് ജിസ്നയുടെ കുടുംബം പറയുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ജിസ്നയെ ഭര്‍തൃവീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ദാരുണ സംഭവത്തില്‍ വലിയ വേദനയിലായാണ് ജിസ്നയുടെ സ്വന്തം കുടുംബം.
ജിസ്നയുടെ കുടുംബം അവരുടെ ജീവിതം മുന്നോട്ട് പോവാന്‍ സഹായിക്കണമെന്ന ഉദ്ദേശത്തോടെ ഭര്‍ത്താവായ ശ്രീജിത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നതിനാല്‍ ജിസ്നയുടെ വീട്ടുകാര്‍ വലിയ തുകയാണ് കൈമാറിയത്. ഇതിന് ശ്രീജിത്ത് വാഗ്ദാനം ചെയ്തിരുന്നു അഞ്ച് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന്. പക്ഷേ, ആ വാഗ്ദാനം പാലിച്ചില്ല. പലവട്ടം ചോദിച്ചിട്ടും പണം തിരിച്ച് നല്‍കിയില്ല. ഈ പണവുമായി ബന്ധപ്പെട്ട് ജിസ്നയും ശ്രീജിത്തും തമ്മില്‍ പലതവണ തര്‍ക്കങ്ങള്‍ ഉണ്ടാകാറായി. പതിവായി വഴക്കുകളിലേക്കാണ് കാര്യം പോകുന്നത്. പലപ്പോഴും ഇത് ശാരീരികമായി മര്‍ദ്ദനം വരെ എത്തിയിരുന്നുവെന്നും ജിസ്നയെ മനസികമായി വളരെ അധികം പീഡിപ്പിക്കുകയും ചെയ്തിരുന്നു ശ്രീജിത്ത്.
എങ്കിലും ജിസ്‌ന ഈ പ്രശ്‌നങ്ങള്‍ ആരുടെ എടുത്തും പറഞ്ഞില്ല. എല്ലാം ഉള്ളില്‍ ഒളിപ്പിച്ച് സന്തോഷം നടിച്ച് കുഞ്ഞിന് വേണ്ടി ജീവിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ജിസ്‌നയ്ക്ക് സഹായം ഒന്നും ലഭിച്ചില്ല. പലവട്ടം സഹിച്ചു കഴിഞ്ഞിരുന്നുവെങ്കിലും, അതിനൊടുവില്‍ ആത്മഹത്യയിലേക്ക് കടക്കുകയായിരുന്നു. മരണം നടന്ന ശേഷം ഇതുവരെ ഭര്‍ത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും ഇവരുടെ കുട്ടിയെ കാണാന്‍ പോലും സമ്മതിച്ചിട്ടില്ല. കുട്ടിയെ ജിസ്‌നയുടെ മാതാപിതാക്കള്‍ക്ക് വിട്ട് കിട്ടാനായി പരാതി നല്‍കിയിട്ടുണ്ട്.