നമ്മുടെ സമൂഹത്തില്‍ ദിനംപ്രതി നിരവധി കുഞ്ഞങ്ങളാണ് അനാഥരാക്കപ്പെടുന്നത്. ചിലര്‍ അനാഥാലയങ്ങളില്‍ ഉപേക്ഷിച്ച് പോകുമ്പോള്‍ മറ്റ് ചിലര്‍ എവിടെയെങ്കിലും ഉപേക്ഷിക്കുന്നു. ചില കുട്ടികള്‍ക്ക് ദത്ത് എടുക്കുന്നതിലൂടെ പുതിയൊരു ജീവിതം തന്നെ ലഭിക്കുന്നു. എന്നാല്‍ പിന്നീട് ആ കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ ആരെന്നോ എവിടെ എന്നോ അന്വേഷിച്ച് വരാറില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിട്ട് മാത്രമേ അത്തരം കാര്യങ്ങള്‍ സംഭവിക്കാറുള്ളു. ഇപ്പോഴിതാ തന്നെ അനാഥാലയത്തില്‍ ഉപേക്ഷിച്ച പോയ മാതാപിതാക്കളെ ഒരുനോക്ക് കാണാന്‍ എത്തിയിരിക്കുകയാണ് ബെല്‍ജിയത്തില്‍ നിന്നും നിഷ എന്ന യുവതി.
കാഴ്ച ഉറക്കത്തിന് മുന്നേ തന്നെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ഇന്ന് സ്വന്തം അമ്മയെ കണ്ടെത്താനുള്ള ആഗ്രഹവുമായി കേരളത്തിലെത്തി. പിറവിക്ക് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ എറണാകുളം സെന്റ് തേരേസസ് കോളജ് ക്യാമ്പസിനുള്ളിലെ അനാഥാലയത്തില്‍ എത്തിക്കപ്പെട്ട പെണ്‍കുഞ്ഞ് പിന്നീട് ദത്തെടുത്തത് ബെല്‍ജിയത്തില്‍ നിന്നുള്ള ദമ്പതികളാണ്. വര്‍ഷങ്ങളായി മനസ്സിന്റെ ആഴത്തില്‍ കുഴിഞ്ഞു കിടക്കുന്ന വലിയൊരു ചോദ്യത്തിന് ഉത്തരം തേടി 'എവിടെയാണ് എന്റെ അമ്മ?'', ''ആരൊക്കെയാണ് എന്റെ കുടുംബം?'' എന്നുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവുമായി തന്നെയാണ് ഇന്ന് ആ കുഞ്ഞ് വളര്‍ന്ന് തിരിച്ചു വന്നിരിക്കുന്നതും സ്വന്തം നാട് തേടി കൊച്ചിയില്‍ എത്തിയിരിക്കുന്നത്.
പെറ്റമ്മയെയും രക്തബന്ധമുള്ള കുടുംബവൃത്തങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ, ബെല്‍ജിയം സ്വദേശിനിയായ നിഷ ഇപ്പോള്‍ കേരളത്തില്‍ തുടരുകയാണ്. 42 വര്‍ഷങ്ങള്‍ക്കിപ്പുറം, ജനിച്ച നാട്ടിലെ മണ്ണിലും മനുഷ്യരിലും സ്വന്തമായ ഒരു കണക്ഷന്‍ കണ്ടെത്താനുള്ള പ്രതീക്ഷയോടെ അവള്‍ ഇന്ന് ഓരോ കോണിലുമായി ചോദിച്ചറിയുകയാണ്. 1983 ഡിസംബര്‍ 31-നായിരുന്നു അത്. എറണാകുളത്ത് സെന്റ് തെരേസസ് കോളജ് ക്യാമ്പസിനുള്ളിലുണ്ടായിരുന്ന 'മന്‍സില്‍' എന്ന അനാഥാലയത്തില്‍ നിന്നായിരുന്നു ഒരു വയസ്സുള്ള കുഞ്ഞിനെ യാത്രയാക്കിയത്. സിസ്റ്റര്‍ തെരേസയും സിസ്റ്റര്‍ ബ്രജിറ്റുമാണ് അന്ന് ആ കുഞ്ഞിനെ അവര്‍ക്ക് കൈമാറിയത്. ആ കുഞ്ഞിന് ആറ് മാസം പ്രായമായപ്പോഴാണ് അനാഥാലയത്തിന് ലഭിക്കുന്നത്. അവര്‍ ആ കുഞ്ഞിന് സ്‌നേഹപൂര്‍വ്വം നിഷ എന്ന പേരിട്ടു. തുടര്‍ന്ന് ഒരു വയസ് ആയപ്പോഴാണ് ബെല്‍ജിയത്തില്‍ നിന്നും അവളെ ദത്ത് എടുക്കാന്‍ എത്തുന്നത്.
ബെല്‍ജിയം ദമ്പതികളായ മാര്‍ട്ടിനയും ലിറിക്കും അവള്‍ക്ക് അമ്മയും അച്ഛനുമായി. അവരില്‍ നിന്നാണ് പില്‍ക്കാലത്ത് എവിടെയോ ജീവിച്ച് ഇരിപ്പുണ്ടായേക്കാവുന്ന് തന്റെ പെറ്റമ്മയേയും കൊച്ചിയിലെ അനാഥാലയത്തെ കുറിച്ചാണ് നിഷ അറിഞ്ഞത്. പക്ഷേ താന്‍ ഒരു അമ്മ ആയപ്പോഴാണ് തന്റെ പെറ്റമ്മയും അവര്‍ തന്നെ ഉപേക്ഷിച്ച കടന്ന് പോകാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ മനസ്സില്‍ വൈകാരികമായി നിറഞ്ഞത് എന്ന് പറയുന്നു നിഷ. അങ്ങനെയാണ് പഴയ ആ അനാഥാലയം പ്രവര്‍ത്തിച്ചിരുന്ന സെന്റ് തെരേസസ് കോളജിലേക്ക് എത്തിയത്. ആ അമ്മയുടെ പേര് പോലും അറിയാതെ, തനിക്കെവിടെയാണ് പിറന്നത് എന്നത് പോലും ഉറപ്പില്ലാതെ, ഓര്‍മ്മകളില്ലായ്മയുടെ ഇരുണ്ട വഴികളിലൂടെയാണ് നിഷയുടെ ഉള്ളിലുളള തിരയല്‍ തുടങ്ങിയത്.
പക്ഷേ ഇന്ന് നിഷയുടെ ഈ വഴിയാത്രയില്‍ കൈപിടിച്ച് നയിക്കാന്‍ അന്നത്തെ തലമുറയിലെ ആരും ഇനി കൂടെ ഇല്ല. അനാഥാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ ബ്രജറ്റ് ഇപ്പോള്‍ 80 വയസ്സുകാരിയാണ്. കോട്ടയത്തുള്ള എന്‍എസ്ഐ കോണ്‍വന്റിലാണ് അവര്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നത്. സെന്റ് തെരേസസ് കോളജില്‍ നിന്നുള്ളവരാണ് സിസ്റ്ററുമായി ബന്ധപ്പെടിയത്, പക്ഷേ അന്ന് മന്‍സിലില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ സിസ്റ്ററിന് ഓര്‍മ്മയില്ല. വ്യക്തിപരമായ വേദനയും ഒരു അതിരില്ലാത്ത പ്രതീക്ഷയും ഉള്‍ക്കൊള്ളുന്ന ഈ അന്വേഷണയാത്ര, നിഷക്ക് മാത്രമല്ല, ഓരോ അമ്മമാരുടെയും പുത്രിമാരുടെയും മനസ്സില്‍ ഹൃദയസ്പര്‍ശിയായി മാറുന്നു. തന്റെ അമ്മയെ ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിച്ച ഘട്ടങ്ങളെക്കുറിച്ച് സംവേദനത്തോടെ ചിന്തിക്കുന്നു നിഷ. ഒരു സ്ത്രീയായി, ഒരു അമ്മയായി, അതേ പ്രശ്‌നങ്ങള്‍ ഇന്നും സ്ത്രീകള്‍ നേരിടുന്ന സമൂഹത്തിന്റെ യാഥാര്‍ഥ്യമാണ്. 'ആരെയും കുറ്റപ്പെടുത്താനല്ല എന്റെ യാത്ര,'' നിഷ പറയുന്നു, ''എനിക്കോരാളേയ്ക്ക് മാത്രമാണ് ആവശ്യം എന്റെ അമ്മയെ. അങ്ങേയറ്റം വേദനയോടെയായാലും, ആ മുഖം ഒരിക്കല്‍ കണ്ടേ തീരൂ. ആ അമ്മയെ അറിയാതെ ഞാന്‍ മരിക്കാനാവില്ല. എന്ന് പറയുകയാണ് നിഷ.