കുട്ടിയെ ദത്തെടുക്കുന്നത് അത്ര എളുപ്പമല്ല, ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും...

Malayalilife
കുട്ടിയെ ദത്തെടുക്കുന്നത് അത്ര എളുപ്പമല്ല, ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും...

അടുത്തിടെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഒരു കുട്ടിയെ ദത്തെടുക്കാന്‍ സണ്ണിക്ക് കഴിഞ്ഞിരുന്നത്. കുട്ടികള്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്തവര്‍ക്ക് ദത്തെടുക്കാമെന്ന് എളുപ്പത്തില്‍ പറയാമെങ്കിലും അതിന് പിന്നില്‍ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളും നിറഞ്ഞ് നില്‍പ്പുണ്ട്. 

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് സാമ്പത്തികപരമായിട്ടും നിയമപരമായിട്ടും നിരവധി കടമ്പകള്‍ കടക്കെണ്ടതായിട്ടുണ്ട്. ദത്തെടുക്കുന്ന സാമ്പത്തിക ഘടകങ്ങള്‍ ഓരോരുത്തരും തിരഞ്ഞെടുക്കുന്ന ഏജന്‍സിയെ ആശ്രയിച്ചിരിക്കും. പൊതു ഏജന്‍സികളും സ്വാകാര്യ ഏജന്‍സികളും തമ്മില്‍ ദത്തെടുക്കുന്നതിന്റെ  ഫീസ്, മറ്റ് ചിലവുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യത്യസ്ഥത ഉണ്ടാവും. ജനനതീയതി, ആശുപത്രി, മെഡിക്കല്‍ ബില്ലുകളുടെ ചെലവുകള്‍ എന്നിവയെല്ലാം ചെലവാക്കിയാല്‍ സാമ്പത്തിക ചെലവ് വര്‍ദ്ധിക്കും. ദത്തെടുക്കല്‍ പ്രക്രിയയില്‍ അഭിമുഖീകരിച്ചേക്കാവുന്ന അറ്റോര്‍ണി ഫീസുകളും മറ്റേതെങ്കിലും ചിലവുകളും നല്‍കേണ്ടതായി വരും. അങ്ങനെ നിരവധി ആവശ്യങ്ങളുമായി വലിയൊരു സാമ്പത്തിക വെല്ലുവിളി ഇതിന് പിന്നിലുണ്ട്. 

കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ ഇതിന് തടസം വന്നേക്കാം. ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമാണ് നിര്‍ബന്ധമായിട്ടുള്ള കാര്യം. രക്ഷിതാക്കളില്‍ ആരെങ്കിലും ദത്തെടുക്കാന്‍ സമ്മതം നല്‍കിയിട്ടില്ലെങ്കില്‍ ഈ നടപടി അസാധുവായി പോകും. കുട്ടി അനാഥയാണെങ്കില്‍ അതുവരെ കുട്ടിയെ സംരക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ പൂര്‍ണമായും സമ്മതം കിട്ടിയിരിക്കണം. 

വിദേശത്തുള്ള കുട്ടിയെ ദത്തെടുക്കുന്നതിനാണ് പ്രശ്‌നങ്ങള്‍ കൂടുതലുള്ളതും. ദത്തെടുക്കാനുദ്ദേശിക്കുന്ന കുട്ടിയുടെ മാതൃരാജ്യം, ദത്തെടുക്കുന്ന രക്ഷിതാക്കുടെ മാതൃരാജ്യവും അനുശാസിക്കുന്ന നിയമങ്ങളെല്ലാം പാലിച്ചിരിക്കണം. കുട്ടിയുടെ വിസ സംവിധാനം, അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന ദത്തെടുക്കല്‍ നിയമങ്ങളെ കുറിച്ചെല്ലാം ബോധ്യപ്പെട്ടിരിക്കണം. 

things need to know before adopting kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES