ഈ അടുത്തിടെയാണ് തമിഴ് സൂപ്പര്‍ താരം ധനുഷ് തന്റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ഇപ്പോഴിതാ, ധനുഷും ബോളിവുഡ് നടി മൃണാള്‍ താക്കൂറും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പരക്കുന്നത്. അതിനെല്ലാം ശക്തി പകര്‍ന്ന് മൃണാള്‍ താക്കൂര്‍ നടന്റെ സഹോദരിമാരെ ഇന്‍സ്റ്റ?ഗ്രാമില്‍ ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൃണാല്‍ താക്കൂര്‍ ധനുഷിന്റെ സഹോദരിമാരായ ഡോ. കാര്‍ത്തിക കാര്‍ത്തികിനെയും വിമല ഗീതയെയും ഇന്‍സ്റ്റയില്‍ പിന്തുടരുന്നുവെന്ന സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തുവന്നത്.
മുംബൈയില്‍ നടന്ന തന്റെ ചിത്രമായ സണ്‍ ഓഫ് സര്‍ദാര്‍ 2 ന്റെ പ്രത്യേക പ്രദര്‍ശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായതിന് ദിവസങ്ങള്‍ക്ക് ശേഷം, ദേശീയ അവാര്‍ഡ് ജേതാവായ നടന്റെ സഹോദരിമാരെ മൃണാല്‍ താക്കൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ധനുഷും മൃണാളും അടുപ്പത്തിലാണെന്ന് സംശയിക്കുന്നതായി ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ നടന്ന സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പരിപാടിയില്‍ ധനുഷും മൃണാളും തമ്മില്‍ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയത്.
ഓഗസ്റ്റ് 1 ന് നടന്ന മൃണാല്‍ താക്കൂറിന്റെ ജന്മദിന പാര്‍ട്ടിയില്‍ ധനുഷ് പങ്കെടുത്തതായും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. കഴിഞ്ഞ മാസം, ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ തേരേ ഇഷ്‌ക് മേന് വേണ്ടി എഴുത്തുകാരിയും നിര്‍മ്മാതാവുമായ കനിക ദില്ലണ്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ മൃണാല്‍ താക്കൂറും പങ്കെടുത്തു.