Latest News

പൃഥിരാജിന് പിന്നാലെ സംവിധായക കുപ്പായമണിയാന്‍ ഇന്ദ്രജിത്തും; മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും നടന്‍ തന്നെ

Malayalilife
പൃഥിരാജിന് പിന്നാലെ സംവിധായക കുപ്പായമണിയാന്‍ ഇന്ദ്രജിത്തും; മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും നടന്‍ തന്നെ

ഭിനയം മാത്രമല്ല സംവിധാനത്തിലും മികവ് തെളിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ എന്ന സിനിമയും ബോക്‌സ് ഓഫീസ് വിജയവും അതിനുദാഹരണമാണ്. ഇപ്പോഴിതാ അനുജന്റെ പാതയിലേക്ക് കടക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരനും. ഇന്ദ്രജിത്തിന്റെ ആദ്യ സംവിധാന ചിത്രം ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് എത്തുന്നത്.

മോഹന്‍ലാലിനെ നായകനാക്കിയാണ് സിനിമ ഒരുക്കുന്നത് എന്നും സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെയാണ് എന്നും വിവരങ്ങള്‍ ഉണ്ട്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ഇന്ദ്രജിത്ത് കഥ പറയുകയും മോഹന്‍ലാലിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇന്ദ്രജിത്ത്. 

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ മേയില്‍ അനൂപ് സത്യന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഇതിനുശേഷം പൃഥ്വിരാജിന്റെ എമ്പുരാനില്‍ അഭിനയിക്കും. എമ്പുരാന്റെ ചിത്രീകരണം നീളാനാണ് സാദ്ധ്യത. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാന്‍. 

ഈ സാഹചര്യത്തില്‍ ഇന്ദ്രജിത്ത് - മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷത്തിലേക്ക് നീളും. ടിനു പാപ്പച്ചന്റെ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. എമ്പുരാനുശേഷം ടിനുവിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാലിന്റെ തീരുമാനം.അതേസമയം മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം റാമില്‍ ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.തുറമുഖം, ക്രൈം നമ്പര്‍ 59 - 2019, കുഞ്ഞമ്മണീസ് ഹോസ്പിറ്റില്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ഇന്ദ്ര ജിത്ത് ചിത്രങ്ങള്‍.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയിടുന്നു എന്ന് അര്‍ജുന്‍ സര്‍ജ പറഞ്ഞു. ഏറെ നാളായി മോഹന്‍ലാലുമായി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഉടനെ ഇല്ലെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

indrajith becomes the director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES