ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് നടി ഇഷ ഗുപ്ത. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇഷ. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മോശം കമന്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇഷ ഇപ്പോള്‍. നിങ്ങള്‍ എനിക്ക് ഭക്ഷണം തരുന്നില്ലെങ്കില്‍ അഥവാ നിങ്ങളെന്നെ സാമ്പത്തികമായി സഹായിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായം എനിക്ക് ഒന്നുമല്ല. എന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഞാനും പിന്തുടരുന്നതെന്ന് ഇഷ പറഞ്ഞു.
''ലോകത്ത് ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോഴും നിങ്ങള്‍ മറ്റാരുടെയോ ശരീര ഭാഗങ്ങളെക്കുറിച്ച് കമന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ദയവായി നിങ്ങളുടെ സമയം എന്തെങ്കിലും നല്ല കാര്യത്തിനായി വിനിയോഗിക്കൂ'', - ഇഷ പറഞ്ഞു.
നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് മറ്റൊരാളുടെ പേജില്‍ കേറി അവര്‍ക്കെതിരെ എന്തൊക്കെയോ എഴുതുന്നു. എഴുതുന്ന കാര്യം ആ ആളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് പോലും നിങ്ങള്‍ ചിന്തിക്കുന്നില്ല, ഇഷ പറഞ്ഞു