Latest News

ദസറ ദിനത്തില്‍ തന്റെ ജോലിക്കാരന് പുത്തന്‍ കാര്‍ സമ്മാനിച്ച് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്; സര്‍പ്രൈസ് നല്‍കിയത് ട്രാഫിക് പോലീസിന്റെ വേഷത്തിലെത്തി

Malayalilife
ദസറ ദിനത്തില്‍ തന്റെ ജോലിക്കാരന് പുത്തന്‍ കാര്‍ സമ്മാനിച്ച് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്; സര്‍പ്രൈസ് നല്‍കിയത് ട്രാഫിക് പോലീസിന്റെ വേഷത്തിലെത്തി

ങ്ങളുടെ ഒപ്പം നില്‍ക്കുന്നവര്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം സമ്മാനങ്ങള്‍ നല്‍കുയും വിശേഷാവസരങ്ങളില്‍ ഒപ്പം കൂട്ടുകയുമൊക്കെ ചെയ്യുന്നവരാണ് ബോളിവുഡ് താരങ്ങള്‍. സെലിബ്രിറ്റിക തങ്ങളുടെ ജോലിക്കാരുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളുെമാക്കെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് താരത്തിന്റെ ദസറ ആഘോഷമാണ് ശ്രദ്ധേയമാകുന്നത്. 

10 ദിവസത്തെ ആഘോഷമാണ് ദസ്‌റ. രാംലീല എന്ന പേരിലും ഇത് അറിയപ്പെടുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ദസ്‌റ കൊണ്ടാടുന്നത്.നവരാത്രിയോടനുബന്ധിച്ച് നടത്തുന്ന ദസ്‌റയില്‍ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങള്‍ നിറച്ച രാവണന്റെയും കുംഭകര്‍ണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങള്‍ക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്‌റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീദാസ് രചിച്ച രാമചരിതമാനസം ആലപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്.

ദസ് എന്നുവച്ചാല്‍ ഹിന്ദിയില്‍ പത്ത് എന്നാണര്‍ഥം. ദസ്‌റയെന്നാല്‍ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയില്‍ ദസ്‌റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്നു. പത്തുതലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്‌റ എന്ന പേരു വന്നത്.

ഇപ്പോള്‍ തന്റെ ദ്‌സറ ആഘോഷം വ്യത്യ്‌സ്തമാക്കിയിരിക്കയാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ്. തന്റെ ജോലിക്കാരിലൊരുള്ള ഒരാള്‍ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചാണ് നടി മറ്റുള്ളവര്‍ക്കും മാതൃകയായത്. ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ കൂടെയുള്ള ജീവനക്കാരനാണ് ദസറ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനം നല്‍കി താരം ഞെട്ടിച്ചത്.

ട്രാഫിക്ക് പൊലീസ് വേഷത്തിലാണ് കാര്‍ സമ്മാനിക്കാന്‍ ജാക്വിലിനെത്തിയത്. മുംബൈയിലെ തിരക്കുള്ള റോഡില്‍ വച്ചാണ് കാറിന്റെ പൂജ നടന്നത്. ജീവനക്കാരന്‍ കാറിന് മുന്നില്‍ നാളികേരം ഉടക്കുന്നതൊക്കെ വിഡിയോയിലുണ്ട്. ഷൂട്ടിങ് സെറ്റില്‍ നിന്നും നേരെ വന്നതിനാല്‍ താരം വേഷം മാറ്റിയിരുന്നില്ല.ഇതാദ്യമായല്ല ജാക്വിലിന്‍ തന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് സമ്മാനം നല്‍കുന്നത്. ഇതിന് മുന്‍പ് മേക്കപ്പ് ആര്‍ടിസ്റ്റിനായിരുന്നു നടി കാര്‍  സമ്മാനിച്ചത്.

jacqueline fernandez gifts a car to her staff

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES