Latest News

എല്ലാ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു, ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം; അമ്മയുടെ ഓര്‍മ്മയില്‍ ജാന്‍വി

Malayalilife
 എല്ലാ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു, ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം; അമ്മയുടെ ഓര്‍മ്മയില്‍ ജാന്‍വി

ഇന്ത്യന്‍ സിനിമയുടെ മുഖശ്രീയായിരുന്ന നടി ശ്രീദേവി അന്തരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. അമ്മയുടെ ഓര്‍മ്മകള്‍ വീണ്ടും പുതുക്കി മകള്‍ ജാന്‍വി കപൂര്‍ രംഗത്ത് എത്തിയിരിക്കുകയാണ് . താരപ്രഭയില്‍ ശ്രീദേവി തിളങ്ങുമ്പോഴും കുടുംബബന്ധങ്ങള്‍ക്കും താരം ഏറെ പ്രാധാന്യം നല്‍കിയിരുന്നു . തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അമ്മയുടെ ഹൃദ്യമായ ചിത്രവും ജാന്‍വി പോസ്റ്റ് ചെയ്തിരിക്കുകയാണ് . കുട്ടിയായിരിക്കുന്ന വേളയില്‍ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത് . താരം ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവയ്ച്ചിട്ടുണ്ട് . 'എല്ലാ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു'- എന്നായിരുന്നു  ജാന്‍വിയുടെ കുറിപ്പ് . 

2018 ഫെബ്രുവരി 24നാണ് ശ്രീദേവി അന്തരിച്ചത് . കുമാരസംഭവം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മലയാളസിനിമയില്‍ താരത്തിന്റെ അരങ്ങേറ്റം കുറിച്ചത് . ഭരതന്റെ സംവിധാനത്തില്‍ അരവിന്ദ് സ്വാമി നായകനായ ദേവരാഗം എന്ന പ്രണയചിത്രത്തില്‍ ലക്ഷ്മി എന്ന ബ്രാഹ്മണ യുവതിയെയാണ് ശ്രീദേവി അവതരിപ്പിച്ചത് . ദുബൈയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ സമയത്താണ് താരത്തിന്റെ വേര്‍പാട് ഉണ്ടായത് .  മൂത്ത മകള്‍ ജാന്‍വിയുടെ സിനിമ രംഗത്തക്കുളള പ്രവേശനം കാണാനുളള ഭാഗ്യവും സിദ്ധിക്കാതെയാണ് ശ്രീദേവി ഈ ലോകത്ത് നിന്നും വിട പറഞ്ഞത് .

'താനിപ്പോഴും അമ്മയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ല' എന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ വ്യക്തമാക്കുകയായിരുന്നു . ശരണ്‍ ശര്‍മ സംവിധാനം നിര്‍വഹിക്കുന്ന ഇന്ത്യയിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ പൈലറ്റായ ഗുഞ്ജന്‍ സക്സേനയുടെ ജീവചരിത്ര സംബന്ധമായ ചിത്രത്തില്‍ നിലവില്‍ അഭിനയിക്കുകയാണ് ജാന്‍വി.


 

Read more topics: # janvi remember,# her mother memmories
janvi remember her mother memmories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES