ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററില്‍ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റല്‍ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടര്‍ന്ന് സിനിമയ്ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇതിനിടയില്‍ ജയസൂര്യ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
'അങ്ങനെ കുറേ നാളുകള്‍ക്ക് ശേഷം ഒരു ഫണ്‍ ഫിലിം ചെയ്തു. അതും വര്‍ഷങ്ങളായിട്ടുള്ള എന്റെ സുഹൃത്ത് വിനായകന്റെ കൂടെയായപ്പൊ ഇരട്ടി സന്തോഷം. ജെയിംസേ... ഇനിയും ഒരുപാട് നല്ല സിനിമകള്‍ എഴുതാന്‍ പറ്റട്ടെ... പ്രിന്‍സേ ...നീ അടിപൊളി ഡയറക്ടറാടാ ചക്കരേ, നീ ഒരു പൊളി പൊളിയ്ക്കും. വിഷ്ണു... നീ നല്ല ഒരു സിനിമാട്ടോഗ്രാഫര്‍ മാത്രമല്ല ഭാവിയില്‍ ഒരു സംവിധായകന്‍ കൂടിയാവാനുള്ള ഒരു മണം അടിക്കുന്നുണ്ട്.
മിഥുന്‍ മാനുവല്‍ സാറേ...സാറിന്റെ വീട് വില്‍ക്കേണ്ടി വരില്ല എന്ന വിശ്വാസത്തോടെ ഞാന്‍ ആട് 3 യിലേക്ക് വരുവാ. പാപ്പനും ഡ്യൂഡുമൊക്കെ അവടെ കാത്തിരിക്കുവാ എന്നും പറഞ്ഞ് സര്‍ബത്ത് ഷമീര്‍ വിളിച്ചിരുന്നു.ഈ സിനിമയ്ക്ക് വേണ്ടി കട്ടയ്ക്ക് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,' ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ പറഞ്ഞു.
പ്രിന്‍സ് ജോയ് സംവിധാനത്തില്‍ വിനായകനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മിഥുന്‍ മാനുവല്‍ തോമസ് ആണ് സിനിമയുടെ നിര്‍മാണം. സിനിമയുടെ സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച ജയസൂര്യ അടുത്തതായി ആട് 3 സെറ്റിലേക്ക് ആണെന്നും അറിയിച്ചു.