Latest News

ജിത്തു മാധവന്‍ ഒരുക്കുന്ന സൂര്യ നായകനുന്ന ചിത്രം; നായികയായി നസ്രിയയും ഒപ്പം നസ്ലെനും; സൂര്യ 47 ന്റെ പൂജാ ചിത്രങ്ങള്‍ പുറത്ത്

Malayalilife
 ജിത്തു മാധവന്‍ ഒരുക്കുന്ന സൂര്യ നായകനുന്ന ചിത്രം; നായികയായി നസ്രിയയും ഒപ്പം നസ്ലെനും; സൂര്യ 47 ന്റെ പൂജാ ചിത്രങ്ങള്‍ പുറത്ത്

തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന സൂര്യ 47 ചെന്നൈയില്‍ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറില്‍ നടി ജ്യോതിക ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങില്‍ പങ്കെടുത്തു. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിര്‍ണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൂടാതെ നടന്‍ കാര്‍ത്തി, രാജശേഖര്‍ പാണ്ഡ്യന്‍ ( 2D എന്റര്‍ടെയ്ന്‍മെന്റ്), എസ് ആര്‍ പ്രകാശ്, എസ് ആര്‍ പ്രഭു ( ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ്), എന്നിവരും പൂജ ചടങ്ങില്‍ പങ്കെടുക്കുകയും ചിത്രത്തിന് വിജയം ആശംസിക്കുകയും ചെയ്തു.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്‍ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. പുതിയ ഇന്‍ഡസ്ട്രിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കിട്ടു. ജോണ്‍ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.

Read more topics: # സൂര്യ 47
jithu madhavans suriya starrer film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES