ആദ്യം അന്നയെ കാണുന്നത് മാട്രിമോണി വഴി; അന്നയുടെ അമ്മയാണ് റിക്വസ്റ്റ് അയക്കുന്നത്;പിന്നെ സംസാരിച്ചു തുടങ്ങി; എല്ലാ കോളും ഒരു മണിക്കൂര്‍ വരെയൊക്കെ പോകുന്നു;അങ്ങനെ ഓരോന്ന് മിണ്ടിയും പറഞ്ഞു വിവാഹം വരെയെത്തി; തുറന്നുപറഞ്ഞ് ജോസഫ് അന്നംകുട്ടി 

Malayalilife
 ആദ്യം അന്നയെ കാണുന്നത് മാട്രിമോണി വഴി; അന്നയുടെ അമ്മയാണ് റിക്വസ്റ്റ് അയക്കുന്നത്;പിന്നെ സംസാരിച്ചു തുടങ്ങി; എല്ലാ കോളും ഒരു മണിക്കൂര്‍ വരെയൊക്കെ പോകുന്നു;അങ്ങനെ ഓരോന്ന് മിണ്ടിയും പറഞ്ഞു വിവാഹം വരെയെത്തി; തുറന്നുപറഞ്ഞ് ജോസഫ് അന്നംകുട്ടി 

പ്രമുഖ റേഡിയോ ജോക്കിയും നടനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ് തന്റെ ലളിതമായ വിവാഹത്തെക്കുറിച്ചും പങ്കാളിയായ അന്നയെ കണ്ടു മുട്ടിയതിനെക്കുറിച്ചും തുറന്നുപറഞ്ഞത് ഏറെ ശ്രദ്ധേയമായി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍, മാട്രിമോണി വഴി പങ്കാളിയെ കണ്ടെത്തുകയില്ലെന്ന തന്റെ പ്രതിജ്ഞ തെറ്റിക്കേണ്ടി വന്നതിന്റെ കാരണമാണ് ജോസഫ് വിശദീകരിച്ചത്. 

നിരവധി വേദികളില്‍ മോട്ടിവേഷണല്‍ സ്പീക്കറായും തിളങ്ങിയ ജോസഫ്, അന്നയുമായുള്ള വിവാഹം വളരെ ലളിതമായിട്ടാണ് നടത്തിയത്. ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു ഇതെന്നും അന്നയുടെ അമ്മയാണ് തനിക്ക് മാട്രിമോണിയില്‍ റിക്വസ്റ്റ് അയച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ പ്രതിജ്ഞ തെറ്റിക്കേണ്ടി വന്നുവെങ്കിലും, അന്നയുമായുള്ള സംസാരങ്ങള്‍ സമയത്തെ അതിജീവിക്കുന്നതായിരുന്നെന്നും ഒരു മണിക്കൂറോളം നീണ്ട സംഭാഷണങ്ങള്‍ പിന്നീട് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. 

വിവാഹദിവസത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട്, ആഘോഷങ്ങള്‍ക്ക് പകരം ഹൃദ്യമായ സംഭാഷണങ്ങള്‍, അലങ്കാരങ്ങള്‍ക്ക് പകരം നിശബ്ദമായ പ്രാര്‍ത്ഥനകള്‍, അടുത്തുള്ള ആള്‍ക്കൂട്ടത്തിന് പകരം അകലെ നിന്ന് ആശംസകളുമായി എത്തിയ പ്രിയപ്പെട്ടവരുടെ സ്‌നേഹം എന്നിവയാണ് തങ്ങളുടേത് എന്ന് ജോസഫ് കുറിച്ചു. വേണ്ടെന്ന് വെച്ച ആഘോഷങ്ങള്‍ക്ക് പകരം മറ്റാര്‍ക്കെങ്കിലും അവരുടെ സന്തോഷത്തിന്റെ തറക്കല്ല് വീണിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

joseph annamkutty jose about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES