Latest News

അനന്തഭദ്രം മുതല്‍ ഇങ്ങോട്ട് ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും എന്നോട് പറഞ്ഞു; പൃഥ്വിരാജിനെതിരെയും സുകുമാരനെതിരെയും ഒരു നടി മോശമായി അമ്മ യോഗത്തില്‍ സംസാരിച്ചു; ഞാന്‍ ചത്താലും മറക്കരുതെന്നാണ് മക്കളോട് പറഞ്ഞിട്ടുണ്ട്; മല്ലികാ സുകുമാരന്‍ പ്രതികരിക്കുമ്പോള്‍

Malayalilife
 അനന്തഭദ്രം മുതല്‍ ഇങ്ങോട്ട് ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും എന്നോട് പറഞ്ഞു; പൃഥ്വിരാജിനെതിരെയും സുകുമാരനെതിരെയും ഒരു നടി മോശമായി അമ്മ യോഗത്തില്‍ സംസാരിച്ചു; ഞാന്‍ ചത്താലും മറക്കരുതെന്നാണ് മക്കളോട് പറഞ്ഞിട്ടുണ്ട്; മല്ലികാ സുകുമാരന്‍ പ്രതികരിക്കുമ്പോള്‍

തന്റേതായ നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്തയാളാണ് നടി മല്ലികാ സുകുമാരന്‍. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയില്‍ നിന്നും പൃഥ്വിരാജ് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് നടിയുടെ തുറന്നുപറച്ചില്‍. പൃഥ്വിരാജിനെതിരെ നീങ്ങിയത് ദിലീപ് ആണെന്ന തരത്തില്‍ അന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് താന്‍ ചോദിച്ചിട്ടില്ലെന്നും മല്ലിക പറയുന്നു.

അനന്തഭദ്രം മുതല്‍ ഇങ്ങോട്ടുള്ള സിനിമകളില്‍ ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും തന്നോട് പറഞ്ഞുവെന്നാണ് മല്ലിക പറയുന്നത്. എന്നാല്‍ ഇന്നുവരെ താന്‍ അത് ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമെന്ന് തോന്നുന്നത് കൊണ്ടാണെന്ന് വേറെ ചിലരും പറഞ്ഞു. ഇതിനിടെയില്‍ താന്‍ റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മയായി അഭിനയിച്ചിരുന്നു. അന്ന് തന്നോട് ഒരു പിണക്കവും ദിലീപ് കാണിച്ചിരുന്നില്ലെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കി. 

എന്നാല്‍ പിന്നീട് ദിലീപ് സംഘടനകളെ ഭിന്നപ്പിച്ച് എല്ലാറ്റിന്റെയും തലപ്പത്ത് എത്തിയതായി താന്‍ കേട്ടുവെന്നും അവര്‍ പറഞ്ഞു. പൃഥ്വിരാജ് 'അമ്മ'യില്‍ അംഗമായിരുന്ന സമയത്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഒരു സാഹചര്യമുണ്ടായിരുന്നതായും മല്ലിക സുകുമാരന്‍ ചൂണ്ടിക്കാട്ടി. ഖേദം പ്രകടിപ്പിക്കുക എന്നതിന് പകരം 'മാപ്പ്' തന്നെ പറയണമെന്ന് രണ്ട് മൂന്ന് പേര്‍ നിര്‍ബന്ധം പിടിച്ചുവെന്നും അവര്‍ പറഞ്ഞു. ആ സമയത്ത് മുദ്രാവാക്യം വിളിച്ചവരില്‍ ദിലീപ്, ഗണേഷ് കുമാര്‍, സിദ്ദിഖ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നുവെന്നും മല്ലിക സുകുമാരന്‍ വെളിപ്പെടുത്തി.

 അതേസമയം തനിക്ക് ആരോടും വിരോധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അവനോട് എന്തിനാണ് ഇത്ര വലിയ ദേഷ്യം, അവന്‍ തുടങ്ങിയതല്ലേ ഉള്ളൂ' എന്ന് താന്‍ അന്ന് ചിന്തിച്ചുവെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ഭര്‍ത്താവായ സുകുമാരനെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതുപോലെ പൃഥ്വിരാജിനോടും സമാനമായ സമീപനം ഉണ്ടാകുമോ എന്ന് താന്‍ ആശങ്കപ്പെട്ടിരുന്നതായും അവര്‍ വെളിപ്പെടുത്തി. 

പൃഥ്വിരാജിനെതിരെയും സുകുമാരനെതിരെയും ഒരു നടി മോശമായി അമ്മ യോഗത്തില്‍ സംസാരിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരന്‍ ഓര്‍ത്തു.  ഇവരുടെ കയ്യിലാണാേ അവന്റെ ജീവിതമിരിക്കുന്നത്. പക്ഷെ ഞാനോര്‍ത്തത് ഇത് പോലെ സുകുവേട്ടനോട് കാണിച്ചിട്ടുണ്ട് എന്നാണ്. സുകുവേട്ടന്‍ അഭിനയിക്കുന്ന പടത്തില്‍ അഭിനയിക്കാതിരുന്നു. എന്റെ മക്കള്‍ക്ക് പോലും അത്ര സ്പഷ്ടമായി ഇക്കാര്യം അറിയില്ല. രണ്ട് മൂന്ന് സിനിമകളില്‍ നിന്ന് സുകുവേട്ടനെ മാറ്റി. പാവം മമ്മൂട്ടിക്ക് വരെ മാറി നില്‍ക്കേണ്ടി വന്നു. കെ മധുവിന്റെ ഒരു പടം.

ഷൂട്ടിന് പോകാനിറങ്ങിയതാണ്. അഞ്ചര മണിക്ക് ഫോണ്‍ വന്നു. തിരിക്കേണ്ട, ഡേറ്റ് മാറി എന്ന് പറഞ്ഞു. പക്ഷെ ഡേറ്റ് മാറിയതല്ല. പടം നടന്നു. സുകുവേട്ടനില്ല. അങ്ങനെ ഒന്ന് രണ്ട് അനുഭവം ഉണ്ടായി. പൃഥ്വിരാജിനെതിരെ നീക്കങ്ങള്‍ നടന്നപ്പോള്‍ ഇത് അവന്റെ അച്ഛനോടുളള ദേഷ്യമാണോ എന്ന് ഞാന്‍ ചിന്തിച്ചു. അതിനിടയ്ക്ക് ഒരു നടിയും ഒരു നടനും പറഞ്ഞു. അച്ഛന് വലിയ അഹങ്കാരമായിരുന്നെന്ന് കേട്ടിട്ടുണ്ട്, ആ അഹങ്കാരം മോന് വേണ്ട എന്നാണ് അവര്‍ പറഞ്ഞത്.


ആ പറഞ്ഞ നടി ഈയടുത്ത കാലത്ത് ബിജെപിയിലൊക്കെ ചേര്‍ന്നെന്ന് കേള്‍ക്കുന്നു. എനിക്കറിയില്ല. അവരാരും എന്റെ സുകുവേട്ടനെ പറയേണ്ട. സുകുവേട്ടനെ വല്ലതും പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. ഇനിയുമങ്ങനെയാണ്. ഞാന്‍ ചാകുന്നത് വരെ പറയും. അവര്‍ ആ പറഞ്ഞ വാചകം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. ഈയടുത്ത കാലത്ത് എന്റെ മക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് മറക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെയൊരു വാചകം ആ രണ്ട് പേര്‍ അവിടെ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ചത്താലും എന്റെ മക്കള്‍ മറക്കരുതെന്നാണ് ഞാന്‍ മക്കളോട് പറഞ്ഞത്.

അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അര്‍?ഹതയാണുള്ളത്. മലയാള സിനിമയില്‍ അവരെക്കുറിച്ച് ഒരുപാട് നന്മകളൊന്നും ആരും പറഞ്ഞ് കേട്ടിട്ടില്ല. ഇവരൊക്കെ എന്റെ സുകുവേട്ടനെ പറഞ്ഞാല്‍ താന്‍ സഹിക്കില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. അവര്‍ക്ക് വല്ലതും പറയാനുണ്ടെങ്കില്‍ രാജുവിനെ പറഞ്ഞോട്ടെ, അതിന് അവന്‍ മറുപടി പറഞ്ഞോളുമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

അവരെത്ര വലിയ സുന്ദരിക്കോതയെന്ന് പറഞ്ഞാലും എന്റെ ഭര്‍ത്താവ് മരിച്ച ശേഷം ഇങ്ങനെ പറഞ്ഞ സ്ത്രീ എന്നതിനപ്പുറം അവരെ കാണാന്‍ പറ്റില്ല. അതെന്റെ വാശിയാണ്. എനിക്ക് ജീവിതം തന്നയാളാണ് സുകുവേട്ടന്‍. എല്ലാവരോടും ഇക്കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. സുകുമാരനെക്കുറിച്ച് അങ്ങനെ പറഞ്ഞ നടി ഊര്‍മിള ഉണ്ണിയല്ലേയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അക്കാര്യം വ്യക്തമാക്കാന്‍ മല്ലിക സുകുമാരന്‍ തയ്യാറായില്ല. 


 

mallika sukumaran alleges dileep and amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES