സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയ ഗാനമാണ് എടക്കാട് ബെറ്റാലിയന്‍ 06 എന്ന സിനിമയിലെ 'നീ ഹിമമഴയായ് വരൂ... ഹൃദയം...അണി വിരലാല്‍ തൊടൂ...' എന്ന പാട്ട്.
എന്നാല്‍ ഈ ഗാനം പാടിയത് ആരാണെന്ന് ആര്‍ക്കുംഅധികം അറിയില്ലായിരുന്നു പാടിയത് നിത്യ മാമ്മന്‍ എന്ന പുതുമുഖ ഗായിക ആണെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് ഗായികയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ...
യുവജനങ്ങളുടെ ഇടയില്‍ ശ്രദ്ധേയായ സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ നീ ഹിമമഴയായി വരൂ എന്ന ഗാനം അടുത്തകാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ടു. ശ്രേയ ഘോഷാലിനെ കൊണ്ടാണ് ആ ഗാനം ആദ്യം പാടിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിത്യയുടെ പാട്ട് കേട്ടപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു. നിത്യയെപോലെ കഴിവുള്ള ഗായകര്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ എന്ന ഒരു ചോദ്യത്തിന് സാമൂഹ്യമാധ്യമത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് കൈലാസ് മേനോന്‍.