അമ്മ അസോസിയേഷന്റെ ജനറല്‍ ബോഡി മീറ്റിംഗിന്റെ സമയത്തും പൊതുചടങ്ങുകളിലും മറ്റും മോഹന്‍ലാലിനൊപ്പം വേദി പങ്കിടാറുള്ള സഹതാരങ്ങള്‍ അവയൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനൊപ്പമുള്ള് നിമിഷങ്ങള്‍ ആരാധകര്‍ക്ക് മാത്രമല്ല സഹതാരങ്ങള്‍ക്കും വളരെ പ്രത്യേകത നിറഞ്ഞതാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ കൈലാഷ് മോഹന്‍ലാലിനൊപ്പമുള്ള ചില ക്യൂട്ട് നിമിഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.
അമ്മയുടെ മീറ്റിംഗിനിടെയായിരുന്നു സംഭവം. ഒരു ഡൈനിംഗ് ടേബിളിന്റെ അപ്പുറവും ഇപ്പുറവും ഭക്ഷണം കഴിക്കാനിരിക്കുന്ന കൈലാഷിനെയും മോഹന്‍ലാലിനെയും മറ്റുള്ള താരങ്ങളെയുമാണ് വീഡിയോയില്‍ കാണുന്നത്. മോഹന്‍ലാല്‍ എന്തോ പറയുന്നത് കേട്ട് കൈലാഷ് മോഹന്‍ലാലിന്റെ മുന്നിലിരിക്കുന്ന പ്ലേറ്റ് മാറ്റുന്നത് കാണാം.
പിന്നീടുള്ള ദൃശ്യങ്ങളില്‍ കൈലാഷ് കഴിക്കാനിരിക്കുന്നതും മോഹന്‍ലാല്‍ പിറകിലൂടെ ചെന്ന് കൈലാഷിന്റെ തോളത്ത് കൈ വച്ച് എന്തോ പറയുന്നതും കാണാം. അതു പറഞ്ഞ ശേഷം മോഹന്‍ലാല്‍ ഒരു കള്ളച്ചിരി ചിരിക്കുന്നതും അതു കേട്ട് കൈലാഷും ഒപ്പം ചിരിക്കുന്നതുമുണ്ട് ദൃശ്യങ്ങളില്‍. ''കുറച്ച് കഴിച്ചാ മതി, ദ എല്‍ ടൈം....'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കൈലാഷ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ രസകരമായ കമന്റുകളും അതിന്റെ താഴെ വരുന്നുണ്ട്. 'നിങ്ങളുടെ ഒരു ഭാഗ്യം..ഷോള്‍ഡറിലുള്ള തട്ട് ഉണ്ടല്ലോ അതില്‍ എല്ലാം ഉണ്ട്, ലെ ലാലേട്ടന്‍ : നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്,നമ്മളെ ലാലേട്ടനെ ഫുഡ് കഴിക്കാന്‍ സമ്മതിക്കില്ലേ നിന്നെ കിട്ടിയാല്‍ ഇടിച്ചു പഞ്ഞിക് ഇടും, എന്തോ എല്ലാര്‍ക്കും ഇഷ്ടമാണ് ലാലേട്ടനെ...' എന്നതടക്കമാണ് കമന്റുകള്‍.