അച്ഛന് പോയെങ്കിലും അച്ഛന്റെ സ്വപ്നങ്ങള്‍ക്കു പിന്നാലെയായിരുന്നു കലാഭവന്‍ മണിയുടെ ഭാര്യയും മകളും. മകളെ ഒരു ഡോക്ടറാക്കണം, അവള്‍ പഠിച്ചിറങ്ങുമ്പോഴേക്കും സ്വന്തമായി ഒരാശുപത്രി തുടങ്ങണം, ചാലക്കുടിയിലെ പാവപ്പെട്ടവര്‍ക്ക് അവിടെ ചികിത്സ നല്‍കണം എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തുടര്‍ന്നാണ് എറണാകുളത്തെ ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശനം നേടിയത്. ഇപ്പോള്‍ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി സോഷ്യല്‍ മീഡിയയിലൊന്നും സജീവമല്ല. അതുകൊണ്ടു തന്നെ, ശ്രീലക്ഷ്മിയുടെ വിശേഷങ്ങളൊന്നും തന്നെ ആരും അറിയാറുമില്ല. എന്നാലിപ്പോഴിതാ, ശ്രീലക്ഷ്മിയുടെ കൂട്ടുകാരികള്‍ വീട്ടിലെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായി മാറുന്നത്.
ഈ വീഡിയോയിലും വലിയ മാറ്റങ്ങളൊന്നും തന്നെ ശ്രീലക്ഷ്മിയ്ക്ക് സംഭവിച്ചിട്ടില്ല എങ്കിലും, പഴയ ചമ്മല്‍ അങ്ങനെ തന്നെ ഉണ്ട്. അച്ഛന്റെ ഓര്‍മ്മകള്‍ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോള്‍ പഴയ കാലം ഓര്‍ക്കുകയാണ് ശ്രീ ലക്ഷ്മിയും. അച്ഛന് പിറന്നാള്‍ സമ്മാനം കിട്ടിയ ആന, താന്‍ വരച്ച ചിത്രങ്ങള്‍ അച്ഛന്റെ ഓര്‍മ്മ കുടീരം, പാടി അങ്ങനെ അങ്ങനെ എല്ലാ ഓര്‍മ്മകളും കൂട്ടുകാര്‍ക്കായി ശ്രീ വീഡിയോയില്‍ കാണിച്ചു നല്‍കുന്നുണ്ട്. കൂട്ടുകാരി ശില്‍പയോട് ആണ് ശ്രീ വിശേഷങ്ങള്‍ പങ്കിടുന്നത്. 2016ലാണ് കലാഭവന്‍ മണി മരിക്കുന്നത്. അന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രീലക്ഷ്മി.
പഠിക്കാന്‍ മിടുക്കിയായിരുന്നു. അച്ഛന്റെ മരണം നല്‍കിയ വേദനയിലാണ് ശ്രീലക്ഷ്മി പരീക്ഷ എഴുതിയതും അഞ്ച് എ പ്ലസും ഒരു ബി പ്ലസും അടക്കം നേടിയത്. തുടര്‍ന്ന് പ്ലസ് ടുവിനും മികച്ച മാര്‍ക്ക് വാങ്ങി. കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതു തന്നെയായിരുന്നു. അങ്ങനെയാമ് രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്. തുടര്‍ന്ന് മകള്‍ക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് കോളേജിന് തൊട്ടടുത്ത് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിക്കുകയാണ് നിമ്മിയും.
മണിയുടെ മരണ ശേഷം ചാലക്കുടിയിലെ മണിക്കൂടാരം വീട്ടില്‍ നിമ്മിയും മകളും നിമ്മിയുടെ മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. നിമ്മിയും ശ്രീലക്ഷ്മിയും എറണാകുളത്തേക്ക് മാറിയതോടെ മാതാപിതാക്കള്‍ നിമ്മിയുടെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. വല്ലപ്പോഴും അവധിയ്ക്ക് മാത്രമാണ് നിമ്മിയും മകളും ചാലക്കുടിയിലെ വീട്ടിലേക്ക് എത്തുന്നത്. അല്ലെങ്കില്‍ ബന്ധുക്കളാരെങ്കിലും എത്തി വീടും പരിസരവും വൃത്തിയാക്കിയിടും.
അല്ലാത്തപക്ഷം, പൂര്‍ണമായും ആ വീട് പൂട്ടിക്കിടക്കുകയാണ് ഇപ്പോള്‍. കലാഭവന്‍ മണി ജീവിച്ചിരുന്ന കാലത്ത് രാവിലെ മുതല്‍ ആ വീട്ടിലേക്ക് സന്ദര്‍ശകരുടെ ബഹളമായിരുന്നു, സഹായം ചോദിച്ച് എത്തുന്നവരും ഒന്നു കാണാനും സംസാരിക്കാനും ഒരു ഫോട്ടോ എടുക്കാനുമൊക്കെയായി നൂറുകണക്കിന് പേരായിരുന്നു ഓരോ ദിവസവും ഈ മണികൂടാരത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍ മണിയുടെ മരണ ശേഷം അതിനൊക്കെ അവസാനമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. മരണ ശേഷവും മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അതിനരികെ അല്‍പ്പനേരമിരുന്ന് അദ്ദേഹത്തിന്റെ കാലടികള്‍ പതിഞ്ഞ മണ്ണില്‍ അല്‍പ്പ നേരം ഇരുന്ന് ആണ് പലരും മടങ്ങിപ്പോവുക. അത്രത്തോളം സ്നേഹമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആ നടനോട് കാട്ടിയിരുന്നത്.