കലാഭവന്‍ നവാസിന്റെ വേര്‍പാട് ഇന്നും വേദനയോടെയാണ് മലയാളികള്‍ ഓര്‍ത്തെടുക്കുന്നത്. നവാസിന്റെ ഭാര്യ രഹ്നയുടെ മുഖവും മക്കളുമാണ് പ്രേക്ഷകരെ ഏറെ ദു:ഖത്തിലാഴ്ത്തുന്നത്. വാപ്പച്ചിയുടെ വേര്‍പാടിന് പിന്നാലെ മകന്‍ റിഹാന്‍ വിശേഷങ്ങളൊക്കെ കുറിപ്പായി പങ്ക് വക്കാറുണ്ട്. നവാസിന്റെ വേര്പാടിന് ശേഷം വന്നെത്തിയ ആദ്യ വിവാഹ വാര്‍ഷികദിനത്തില്‍ മകന്‍ പങ്ക് വച്ച കുറിപ്പിലും നിറയുന്നതും ഉപ്പയുടെയും ഉമ്മയുടെയും സ്‌നേഹം തന്നെയാണ്.
കുറിപ്പ് ഇങ്ങനെ:
വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാര്‍ഷികമാണ്. ഇന്നത്തെ ദിവസം രാവിലെ 2പേരും ഒരുമിച്ച് ഫ്രൂട്ട്‌സിന്റെ തൈകള്‍ നടാറുണ്ട്. അങ്ങിനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നില്‍ക്കുന്ന ഓരോ മരങ്ങളും, ഒന്നിനും പറ്റാത്ത ഈ അവസ്ഥയില്‍ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷെ വാപ്പിച്ചിയെ ചേര്‍ത്തുപിടിച്ച് ഈ വാര്‍ഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്‌സിന്റെ തൈകള്‍ നട്ടു. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങള്‍ നോക്കി നില്‍ക്കുന്നത്, വാപ്പിച്ചി വര്‍ക്കിനുപോയാല്‍ ഉമ്മിച്ചി ചിരിക്കില്ല, Tv കാണില്ല, ബെസ്റ്റ് ഫ്രണ്ട്സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ, ഫ്രണ്ട്സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല.. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വര്‍ക്ക് കഴിഞ്ഞു തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും, വാപ്പിച്ചിതിരിച്ചെത്തിയാലാണ് ആ മുഖമൊന്നു തെളിയുന്നത്. വാപ്പിച്ചി വന്നാല്‍ ഔട്ടിങ്ങിനു പോവാന്‍പോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടില്‍ത്തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം.
ഈ ഭൂമിയില്‍ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നില്‍ക്കുമായിരുന്നു, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു. ഇപ്പോള്‍ പടച്ചവന്‍ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാല്‍ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാര്‍ത്ഥന. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല 2പേരും, ഒരുപാടു സ്‌നേഹിച്ചതിനാവും പടച്ചവന്‍ 2പേരെയും രണ്ടിടത്താക്കിയത്, മരണംകൊണ്ടും അവരെ വേര്‍പിരിക്കാനാവില്ല. അവര്‍ 2പേരും ഇപ്പോഴും കാത്തിരിപ്പിലാണ്, പരീക്ഷണത്തിനൊടുവില്‍, സുബര്‍ക്കത്തില്‍ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാന്‍ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവന്‍ തൗഫീഖ് നല്‍കുമാറാകട്ടെ