വീട്ടിലെത്തുമെന്ന് ഒരുറപ്പുമില്ല; എല്ലാ മനുഷ്യന്റെ കാര്യവും അങ്ങനെ തന്നെ; നവാസ് തന്റെ മരണവും പ്രവചിച്ചപ്പോള്‍; ഞെട്ടിക്കുന്ന വീഡിയോ

Malayalilife
വീട്ടിലെത്തുമെന്ന് ഒരുറപ്പുമില്ല; എല്ലാ മനുഷ്യന്റെ കാര്യവും അങ്ങനെ തന്നെ; നവാസ് തന്റെ മരണവും പ്രവചിച്ചപ്പോള്‍; ഞെട്ടിക്കുന്ന വീഡിയോ

മിമിക്രി കലാകാരന്‍, ഹാസ്യതാരം, ഗായകന്‍, ചലച്ചിത്ര നടന്‍, സ്റ്റേജ്-ടെലിവിഷന്‍ താരം എന്നിങ്ങനെ എല്ലാമായിരുന്നു അന്തരിച്ച കലാഭവന്‍ നവാസ്. മിമിക്രി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. കലാഭവന്റെ മിമിക്രി ട്രൂപ്പിലും അദ്ദേഹം അംഗമായിരുന്നു. പിന്നീട്, സഹോദരനായ നിയാസ് ബക്കറുമായി ചേര്‍ന്ന് കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ ഒട്ടേറെ മിമിക്രി പരിപാടികള്‍ അവതരിപ്പിച്ചു. പിന്നീട് സിനിമയിലേക്കും. സിനിമയില്‍ ഒട്ടനവധി നിരവധി കഥാപാത്രങ്ങള്‍ നവാസ് ചെയ്തിട്ടുണ്ട്. നവാസിന്റെ അപ്രതീക്ഷിത മരണവാര്‍ത്തയുടെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വീട്ടുകാരും. ഇപ്പോഴിതാ ജീവിതത്തെ പറ്റി നവാസ് പറയുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മരണം എപ്പോഴും നവാസ് മുന്‍കൂട്ടി കണ്ടിരുന്നു എന്നതിന്റെ തെിളിവാണ് ഈ വീഡിയോ. ആരോഗ്യത്തെ പറ്റി ശ്രദ്ധിച്ചിരുന്ന നവാസ് സുഹൃത്തുക്കളുടെ എടുത്തും ജീവിതത്തെ പറ്റി സംസാരിച്ചിട്ടുണ്ട്. 

ഇപ്പോള്‍ ഞാന്‍ വിചാരിച്ചിരിക്കുന്ന സ്ഥലത്ത് എത്തണുണ്ട്. ഇപ്പോള്‍ ഇവിടെ ഇരിക്കണുണ്ട്. പക്ഷേ നാളെ എവിടെ ഉണ്ടാകുമെന്ന് അറിയില്ല. ഈ നിമിഷം എന്റെ വീട്ടിലേക്ക് എത്തുമെന്ന് ഉറപ്പിലാത്ത അത്ര നിസാഹയരാണ് മനുഷ്യര്‍. അതിനൊക്കെയുള്ള അവസരമെ നമ്മുക്ക് തന്നിട്ടുള്ളു. നമ്മള്‍ ഒരു പവറില്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍ നേരം വെളുത്താ നേരം വെളുത്തു എന്ന് പറയാം. ബാക്കി ഒന്നും നമ്മളുടെ കണ്‍ട്രാളില്‍ നില്‍ക്കുന്ന കാര്യമല്ല. കാരണം നമ്മള്‍ സംസാരിക്കുന്നുണ്ട്. പക്ഷേ തിരികെ വീട്ടിലേക്ക് എത്തുമെന്ന് ഒരു ഉറപ്പും ഇല്ല. ഒരാളെ കാണാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ചിലപ്പോ പിറ്റേ ദിവസം അയാളെ കാണാന്‍ നമ്മള്‍ ഉണ്ടായെന്ന് വരില്ല. അപ്പോ അത്രയേ ഒള്ളു മനുഷ്യന്റെ കാര്യം എന്നാണ് നവാസ് വീഡിയോയില്‍ പറയുന്നത്. ജീവിതത്തെ പറ്റി ഇത്രയും ദീര്‍ഘവീക്ഷണത്തോടെ സംസാരിച്ചിരുന്ന ഒരു ആള് തന്നെയാണ് നവാസ് എന്ന് അദ്ദേഹം ഈ പറയുന്ന വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. 

ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലാത്ത നവാസ് പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിംഗ് ഇന്നലെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് പാക്കപ്പ് പറഞ്ഞ് മുറി വെക്കേറ്റ് ചെയ്യുവാന്‍ എത്തിയതായിരുന്നു നവാസ്. മൂന്നു മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഒരു മുറി നേരത്തെ വെക്കേറ്റ് ചെയ്തു. നവാസിന്റെ മുറി സമയം കഴിഞ്ഞിട്ടും വെക്കേറ്റ് ചെയ്യാത്തതിനാല്‍ മാനേജരുടെ നിര്‍ദ്ദേശ പ്രകാരം റൂം ബോയ് ചെന്ന് ബെല്ലടിച്ചു നോക്കുകയായിരുന്നു. എന്നാല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാനേജരെ വിവരം അറിയിക്കുകയും മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ നിലത്ത് കിടക്കുന്ന നിലയിലുമാണ് നവാസിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപ്പോഴെല്ലാം അദ്ദേഹത്തിന് ബോധമുണ്ടായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് മരണം സംഭവിക്കുകയായിരുന്നു. 51 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. സൈലറ്റ് അറ്റാക്ക് സംഭവിച്ചതാണ് മരണ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പിന്നാലെ മരണ വിവരം അറിഞ്ഞ് ദിലീപ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, കോട്ടയം നസീര്‍, കൈലാഷ്, സരയു മോഹന്‍, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവരും കെ.എസ്. പ്രസാദ്, വിനോദ് കോവൂര്‍, റിയാസ് നര്‍മ്മകല, മനോജ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി. ഹൃദയം തകര്‍ന്നാണ് കൂട്ടുകാരെല്ലാം നവാസിനെ അവസാന നോക്കുകാണാന്‍ എത്തിയത്.

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. 

kalabhavan navas words about life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES