ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ വേള്‍ഡ് വൈഡ് റിലീസിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കി ആര്‍.എഫ്.ടി ഫിലിംസ് എന്ന് അറിയിച്ചു. ജി.സി.സി ഒഴികെയുള്ള ഓവര്‍സീസ് റൈറ്റ്‌സ് ആണ് കളങ്കാവലിന് വേണ്ടി ഹംസിനി എന്റര്‍ടെയിന്‍മെന്റുമായി സഹകരിച്ചു കൊണ്ട് ആര്‍.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2014ല്‍ യൂ.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാള്‍ഡ് തൊണ്ടിക്കല്‍ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആര്‍.എഫ്.ടി ഫിലിംസ്.
യൂറോപ്പിലെ നാല് രാജ്യങ്ങളില്‍ തുടങ്ങി ഇന്ന് യൂറോപ്പില്‍ മാത്രം നാല്‍പതില്‍ പരം രാജ്യങ്ങളിലും ലോകത്താകമാനം ജി.സി സി ഒഴികെ 60ല്‍ പരം രാജ്യങ്ങളില്‍ മലയാളവും അന്യഭാഷ സിനിമ വിതരണത്തിന്റെയും വിപുലമായ നെറ്റ്വര്‍ക്ക് ആര്‍.എഫ്.ടി ഫിലിംസിന് ഉണ്ട്. കഴിഞ്ഞ 11 വര്‍ഷങ്ങളായി ഓവര്‍സീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ഈ ടീം ആണ് ഏറ്റവും കൂടുതല്‍ ഓവര്‍സീസ് രാജ്യങ്ങളില്‍ മലയാളം സിനിമ റിലീസിന് എത്തിച്ചിരിക്കുന്നത്.
റിലീസിന് ഒരുങ്ങുന്ന വൃഷഭ, കറക്കം തുടങ്ങി 300റോളം സിനിമകളുടെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍.എഫ്.ടി ഫിലിംസ് ആണ്. വ്യവസിയായ റൊണാള്‍ഡിന് ആര്‍.എഫ്.ടി ഫിലിംസ് കൂടാതെ ഇ-കൊമേഴ്‌സ് സര്‍വീസ് ആയ 'ചാറ്റ്2കാര്‍ട്ട്', ഫുഡ് ഓര്‍ഡറിങ് പ്ലാറ്റ്ഫോമായ 'ഈറ്റ്‌സര്‍' എന്നീ ബിസിനസ് പ്ലാറ്റ്‌ഫോംസ് കൂടിയുണ്ട്.
ഇതിന് മുന്‍പും പല പാര്‍ട്ണര്‍മാരുമായി സഹകരിച്ച് നിരവധി ചിത്രങ്ങളുടെ വേള്‍ഡ് വൈഡ് ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുണ്ട് ആര്‍.എഫ്.ടി ഫിലിംസ്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ വേള്‍ഡ് വൈഡ് ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കുന്നത്. മമ്മൂട്ടി വില്ലനായും വിനായകന്‍ നായകനായും എത്തുന്ന കളങ്കാവലില്‍ 21 നായികമാരാണുള്ളത്. രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ് ഉള്‍പ്പെടെയുള്ളവരാണ് നായികമാര്‍. നവാഗതനായ ജിതിന്‍ കെ. ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണിത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്