Latest News

ഉലകനായകന് ഇന്ന് പിറന്നാള്‍ ;അറുപത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന കമലാഹസന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

Malayalilife
 ഉലകനായകന് ഇന്ന്  പിറന്നാള്‍ ;അറുപത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന കമലാഹസന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍


ന്ത്യന്‍ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭ കമലാഹസന്റെ ജന്മദിനമാണ് ഇന്ന് .1960-ല്‍ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂര്‍ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സില്‍ കമലഹാസന്‍ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നേടി. തുടര്‍ന്ന് 1960 മുതല്‍ 63 വരെയുള്ള കാലഘട്ടത്തില്‍ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉള്‍പ്പെടെ അഞ്ചു ചിത്രങ്ങളില്‍ കമല്‍ ബലതാരമായി അഭിനയിച്ചു. സിനിമാ ലോകത്തെ മുന്‍നിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസന്‍ ബാലതാരമായി അഭിനയിച്ചു. ഏഴു വര്‍ഷത്തെ നീണ്ട കാലയളവിനു ശേഷം സിനിമയുടെ സാങ്കേതിക മേഖലയിലേക്കാണ് കമലഹാസന്‍ പിന്നീട് തിരിച്ചു വന്നത്. ഈ കാലത്ത് സഹനടന്മാരുടെ വേഷങ്ങളും അദ്ദേഹം ചെയ്യുകയുണ്ടായി. 1970-ല്‍ ഇറങ്ങിയ മാനവന്‍ എന്ന ചിത്രത്തില്‍ ഒരു സഹനടന്റെ വേഷത്തിലാണ് അദ്ദേഹം ഒരു നടന്‍ എന്ന രീതിയില്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്. 

എഴുപതുകളുടെ അവസാനത്തില്‍ കെ. ബാലചന്ദറിന്റെ ഒരുപാട് മികച്ച ചിത്രങ്ങളില്‍ കമലഹാസന്‍ അഭിനയിക്കുകയുണ്ടായി. ഒരു ഊതാപ്പു കണ്‍ സിമിട്ടുഗിരാദു എന്ന ചിത്രത്തിനു പ്രാദേശിക ഭാഷക്കു വേണ്ടിയുള്ള തുടര്‍ച്ചയായ രണ്ടാം ഫിലിംഫെയര്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തില്‍ ധാരാളം തെലുഗു സിനിമകളില്‍ കമലഹാസന്‍ അഭിനയിച്ചു. ഇരട്ട വേഷത്തില്‍ അഭിനയച്ച, സൊമ്മോകോദിദി സൊക്കാദിദി, സര്‍പ്പകഥ പറയുന്ന നീയാ, കല്യാണരാമന്‍ എന്നിവ അക്കാലത്തെ മികച്ച ചിത്രങ്ങളായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന് 6 ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു, തമിഴ് ഭാഷയില്‍ തുടര്‍ച്ചയായി ആണ് അവാര്‍ഡുകള്‍ ലഭിച്ചത്. 1986-ല്‍ കെ.വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി മുത്യം എന്ന സിനിമയില്‍ പഠന വൈകല്യമുള്ള ഒരു സാധാരണക്കാരനായി ആണ് അഭിനയിച്ചത്. ഈ സിനിമ അക്കാദമി അവാര്‍ഡുകളിലേക്കുള്ള 1986 ലെ ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദ്ദേശമായിരുന്നുആന്ധ്രപ്രദേശില്‍ ഈ സിനിമക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് കമലഹാസന്റെ ഒട്ടു മിക്ക തമിഴ് സിനിമകളും തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. പിന്നീട് വന്ന പുന്നകൈ മന്നന്‍, വെട്രിവിഴ എന്നീ ചലച്ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു. 1980കളില്‍ ദക്ഷിണേന്ത്യ മുഴുവന്‍ സ്വീകരിക്കപ്പെട്ട ഒരു മികച്ച അഭിനേതാവായി കമലഹാസന്‍ മാറുകയുണ്ടായി. ഈ കാലഘട്ടത്തില്‍ എല്ലാ ഭാഷകളിലും ഫിലിംഫെയര്‍ അവാര്‍ഡുകളും മൂന്നു ദേശീയ അവാര്‍ഡുകളും കമലഹാസന്‍ കരസ്ഥമാക്കി. 


1990-ല്‍ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മൈക്കിള്‍ മദന കാമരജാന്‍ എന്ന സിനിമ പുറത്തിറങ്ങിയത്. ഹാസ്യ രംഗത്തേക്കുള്ള ഈ അഭിനയ പ്രതിഭയുടെ ഒരു കാല്‍വെയ്പു കൂടിയായിരുന്നു ഇത്. കമലഹാസന്‍ അഭിനയിച്ച മഹാനദി എന്ന ചിത്രം, പുറത്തിറങ്ങി ആറു കൊല്ലങ്ങള്‍ക്കു ശേഷം റോട്ടര്‍ഡാം സിനിമാ മേളയില്‍ പ്രദര്‍ശിക്കപ്പെട്ടു.തമിഴിലെ പ്രശസ്ത നടന്മാരായ അര്‍ജുനും, നാസ്സറും ഈ സിനിമയില്‍ കമലഹാസനോടൊപ്പം തന്നെയുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു. അതിനു ശേഷം ഇന്ത്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് മൂന്നാമത് ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി.ധ18പ അഴിമതിക്കെതിരേ പോരാടുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയുടേയും, അദ്ദേഹത്തിന്റെ അഴിമതിക്കാരനായ മകന്റേയും വേഷമാണ് കമലഹാസന്‍ ഇന്ത്യന്‍ എന്ന സിനിമയില്‍ ചെയ്തത്. മികച്ച വിജയം കൂടിയായിരുന്നു ഈ സിനിമ.ധ19പ ഈ രണ്ടു ചിത്രങ്ങളും അടുത്തടുത്ത വര്‍ഷങ്ങളില്‍ അക്കാദമി അവാര്‍ഡിനു വേണ്ടിയുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രങ്ങളായിരുന്നു.

ഇന്ത്യന്‍ എന്ന ചലച്ചിത്രത്തിനശേഷം പുതുമയുള്ള ഒരു വേഷവുമായിട്ടായിരുന്നു കമലഹാസന്റെ പുതിയ ചലച്ചിത്രം പുറത്തിറങ്ങിയത്. അവ്വൈ ഷണ്‍മുഖി എന്ന ചിത്രത്തില്‍ വൃദ്ധയായ ഒരു സ്ത്രീയുടെ വേഷമാണ് കമലഹാസന്‍ അവതരിപ്പിച്ചത്. ഈ ചിത്രം പിന്നീട് ഹിന്ദിയില്‍ ചാച്ചി-420 എന്ന പേരില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി. കമലഹാസന്‍ തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്തതും.1997ല്‍ മുഹമ്മദ് യൂസഫ് ഖാന്റെ ജീവിതത്തെ ആസ്പദമാക്കി മരുതു നായകം എന്ന ഒരു ചിത്രം തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കമലഹാസനു സാധിച്ചില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമ എന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു മരുതു നായകം.ദശാവതാരത്തിനു ശേഷം, തന്റെ അടുത്ത സിനിമയായ മര്‍മ്മയോഗിയുടെ പണിപ്പുരയിലാണ് കമലഹാസന്‍. എന്നാല്‍ ഈ സംരംഭം താല്‍ക്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ് പ്രശസ്തമായ ഹിന്ദി സിനിമയായ എ വെനസ്‌ഡേ തമിഴിലേക്ക് പുനര്‍നിര്‍മ്മാണം നടത്തുകയുണ്ടായി. ഉന്നൈപ്പോലൊരുവന്‍ എന്ന പേരിലാണ് കമലഹാസന്‍ ഈ ചിത്രം നിര്‍മ്മിച്ചത്  ഒരു സൂപ്പര്‍ഹിറ്റ് സിനിമ ആയിരുന്നു ഉന്നൈപ്പോലൊരുവന്‍. മലയാളം സിനിമാ അഭിനേതാവ് മോഹന്‍ലാലും ഈ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുകയുണ്ടായി. 

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . രാജ പാര്‍വൈ, അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍, തേവര്‍ മകന്‍, മഹാനദി, ഹേറാം, ആളവന്താന്‍, അന്‍പേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മന്‍മദന്‍ അമ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക കഥ അല്ലെങ്കില്‍ തിരക്കഥ തയ്യാറാക്കിയത് കമലഹാസന്‍ തന്നെയായിരുന്നു. കമലഹാസന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഇന്റര്‍നാഷണല്‍ ധാരാളം സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. ഹേ റാം ഒരു വിജയമായിരുന്നെങ്കില്‍ താന്‍ മുഴുവന്‍ സമയ സംവിധാനത്തിലേക്കു തിരിഞ്ഞേനേ എന്ന് കമലഹാസന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് . ധാരാളം യുവ താരങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തിന്‍ കീഴില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു . ഒരു നടന്‍ എന്നതിലുപരി സാങ്കേതിക വിദഗ്ദ്ധന്‍ ആകാനായിരുന്നു തനിക്കു താല്‍പര്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

കമലഹാസന്‍ തന്റെ ചില ചിത്രങ്ങള്‍ക്ക് വേണ്ടി ഗാന രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവന്‍, മന്‍മദന്‍ അമ്പ് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഗാന രചന നടത്തിയിട്ടുണ്ട്  ഏതാണ്ട് 70 ഓളം ഗാനങ്ങളും പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയില്‍ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസന്‍ ജനിച്ചത്. അച്ഛന്‍ പ്രശസ്ത ക്രിമിനല്‍ വക്കീലായിരുന്ന ഡി.ശ്രീനിവാസന്‍, അമ്മ രാജലക്ഷ്മി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കമലഹാസന്‍ പാര്‍ത്ഥസാരഥി എന്നാണ് പേരിട്ടത് .കമലഹാസന്‍ ആ കുടുംബത്തിലെ നാലു മക്കളില്‍ ഏറ്റവും ഇളയതായിരുന്നു. മറ്റു മക്കള്‍ ചാരുഹാസന്‍, ചന്ദ്രഹാസന്‍, നളിനി രഘു എന്നിവരായിരുന്നു. തന്റെ മക്കള്‍ എല്ലാവരും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. ചാരുഹാസനും, ചന്ദ്രഹാസനും പിതാവിന്റെ പാത പിന്തുടര്‍ന്ന് നിയമം പഠിച്ചു. കമലഹാസന്‍ ചെറുപ്പത്തില്‍ സ്‌കൂള്‍ പഠനമൊഴിച്ച് മറ്റു പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

രണ്ട് ചിത്രങ്ങളില്‍ കമലഹാസന്‍ തന്റെ മാതാപിതാക്കളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഉന്നൈപ്പൊലൊരുവന്‍ എന്ന ചിത്രത്തിലും, ദശാവതാരത്തിലെ ഒരു ഗാന രംഗത്തിലും ധ55പ. കമലഹാസന്റെ ഏറ്റവും മൂത്ത സഹോദരന്‍ ചാരുഹാസന്‍ ദേശീയ അവാര്‍ഡു നേടിയ ഒരു അഭിനേതാവ് കൂടിയാണ്. ചാരുഹാസന്റെ മകളാണ് പ്രശസ്ത അഭിനേത്രിയും, സംവിധായകന്‍ മണിരത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനി. രണ്ടാമത്തെ സഹോദരന്‍ ചന്ദ്രഹാസന്‍, അവരുടെ സിനിമാ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ കാര്യ നിര്‍വഹണം നടത്തുന്നു. കമലഹാസന്റെ സഹോദരി നളിനി രഘു, ഒരു നൃത്ത അദ്ധ്യാപിക ആണ്. നളിനിയുടെ മകന്‍ കമലഹാസന്റെ ഹേ റാം എന്ന സിനിമയില്‍ കമലഹാസന്റെ പൗത്രനായി അഭിനയിച്ചിട്ടുണ്ട് 


കമലഹാസന്റെ വ്യക്തി ജീവിതം, സിനിമാ ജീവിതം പോലെ അത്ര സമ്പന്നമല്ലായിരുന്നു. മാധ്യമങ്ങള്‍ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികള്‍ നേരിട്ട ഒരു കുടുംബ ജീവിതം ആയിരുന്നു കമലഹാസന്റേത്. 1970 - കളില്‍ കമലഹാസന്റെ കൂടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം 2008 ല്‍ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയില്‍ സംവിധായകന്‍ രഞ്ജിത്ത് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ അവസാന നാളുകളില്‍ അവര്‍ കമലഹാസനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കമലഹാസന്‍ അവരെ ആശുപത്രി കിടക്കക്കരികില്‍ വന്നു കണ്ടിരുന്നു. ഇതാണ് തന്റെ സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു, കൂടാതെ തന്റെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ ശ്രീവിദ്യക്കുള്ള ഒരു സമര്‍പ്പണം കൂടിയാണ് ഈ ചിത്രം എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു

1978 ല്‍ തന്റെ ഇരുപത്തി നാലാമത്തെ വയസ്സില്‍ നര്‍ത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം ചെയ്തു ധ60പ. കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വര്‍ഷത്തിനു ശേഷം ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞു. അതിനു ശേഷം കമലഹാസന്‍ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു.

കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാന്‍ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസന്‍ ഒരു അഭിനേത്രിയാണ്. അക്ഷര ഹാസന്‍ ബാംഗ്ലൂരില്‍ ഉന്നത പഠനം നടത്തുന്നു. കമലഹാസനുമായുള്ള വിവാഹത്തിനു ശേഷം, സരിക അഭിനയത്തോട് വിടപറഞ്ഞു. കമല്‍ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് സരിക ഏറ്റെടുത്തു. 2002 ല്‍ ഇവര്‍ വിവാഹ മോചനത്തിന് തയ്യാറായി.2004 ല്‍ സരിക കമലഹാസനില്‍ നിന്നും അകന്നുകമലഹാസന്റെ സഹപ്രവര്‍ത്തകയും, അഭിനേത്രിയുമായ സിമ്രനുമായുള്ള ബന്ധമാണ് ഈ വേര്‍പിരിയലിനു കാരണംധ62പ. എന്നാല്‍ പിന്നീട് സിമ്രന്‍ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്യുകയുണ്ടായി  കമലഹാസന്‍ ഇപ്പോ മുന്‍ അഭിനേത്രിയും, തന്റെ തന്നെ പല ചിത്രങ്ങളിലും സഹപ്രവര്‍ത്തകയുമായിരുന്ന ഗൗതമിയോടൊപ്പം ആണ് ജീവിക്കുന്നത്. 

തമിഴ്‌നാട് സര്‍ക്കാര്‍ കമലഹാസന് കലൈമാമണി അവാര്‍ഡു നല്‍കി ആദരിച്ചു. 2009 ല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമ്മേര്‍സ് ആന്റ് ഇന്‍ഡസ്ട്രി  ചെയര്‍മാനായി അവരോധിക്കപ്പെട്ടു .ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫിലിം ആന്റ് മീഡിയയുടെ അക്കാദമിക്ക് അഡൈ്വസറി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 

കമലഹാസന് ഇന്ത്യന്‍ സിനിമയില്‍ പരക്കെ ആദരവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കു പുറത്തു ജനിച്ചിരുന്നുവെങ്കില്‍ നിരവധി തവണ ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ ഇതിനോടകം ഈ നടനെ തേടിയെത്തുമായിരുന്നു എന്നു ചിലര്‍ അദ്ദേഹത്തിന്റെ അതുല്യ നടന വൈഭവത്തെ പുകഴ്ത്തുന്നു
 

Read more topics: # kamalahassan birthday
kamalahassan birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES