പലപ്പോഴും പല തരത്തിലുള്ള വിവാദങ്ങളില്‍ ഉയര്‍ന്നു നിന്നെങ്കിലും സുന്ദരിയാക്കുന്ന കാര്യത്തില്‍ കണങ്കയെ കഴിഞ്ഞെ മറ്റൊരു ആള്‍ ഒള്ളു.
സെവന്റീസ് ലുക്കില്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് കങ്കണ റണാവത് ഇപ്പോള്‍ . പിങ്ക് കളര്‍ സാരിയുടുത്ത് പ്രത്യക്ഷപ്പെട്ട താരം ആരധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വളരെ മനോഹരമായ ഒരു സാരി ഉടുത്ത് സുന്ദരിയായ താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഭോപ്പാലില്‍ നിന്ന് മുംബൈയിലെത്തിയ താരം ഫ്ളോറല്‍ ബ്ലൗസും സണ്‍ഗ്ലാസും സ്ലിംഗ് ബാഗും കൂടെ ധരിച്ചിട്ടുണ്ട്. അശ്വനി അയ്യര്‍ തിവാരിയുടെ സ്പോര്‍ട്സ് ഡ്രാമ പങ്കയിലാണ് കങ്കണ ഇപ്പോള്‍ അഭിനയിക്കുന്നത്.
ഡെല്‍ഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റര്‍ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.ലൈഫ് ഇന്‍ എ മെട്രോ, ഫാഷന്‍, തുടങ്ങി ധാരാളം വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നു കങ്കണ.