സിനിമയിലും രാഷ്ട്രീയത്തിലും തനിക്ക് ലഭിച്ച വിജയങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണൗട്ട്. സാധാരണ പശ്ചാത്തലത്തില്‍നിന്ന് വന്ന താന്‍ മുഖ്യധാരയിലെ താരമായി ഉയരാന്‍ കഴിഞ്ഞതെങ്ങനെ എന്നതിനെക്കുറിച്ച് കങ്കണ തുറന്നുപറഞ്ഞത് ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു.
''ഞാന്‍ ഒരു ചെറിയ ഗ്രാമത്തില്‍നിന്നാണ് വന്നത്. സിനിമാലോകത്ത് എനിക്ക് പിന്തുണയൊന്നുമില്ലായിരുന്നു. എങ്കിലും ഇന്ന് ഈ നിലയിലേക്ക് എത്താന്‍ കഴിഞ്ഞത് എന്റെ ആത്മവിശ്വാസവും സത്യസന്ധതയുമാണ് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.
തന്റെ യാത്രയെ താരതമ്യം ചെയ്യാനായി കങ്കണ ഷാരൂഖ് ഖാനെ ഉദാഹരണമായി എടുത്തു. ''നിങ്ങള്‍ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡല്‍ഹിയില്‍ നിന്നുള്ളവനും കോണ്‍വെന്റ് വിദ്യാഭ്യാസം നേടിയവനുമാണ്. എന്നാല്‍ ഞാന്‍ ഹിമാചല്‍ പ്രദേശിലെ ഒരുപാട് പേര്‍ കേട്ടിട്ടുപോലുമില്ലാത്ത ഭാംല എന്ന ഗ്രാമത്തില്‍നിന്നാണ് വന്നത്,'' കങ്കണ പറഞ്ഞു.
അവള്‍ കൂട്ടിച്ചേര്‍ത്തു: ''എന്റെ സമീപനം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാണ്. ഞാന്‍ മറ്റുള്ളവര്‍ക്കൊപ്പം മാത്രമല്ല, എന്റെ ജീവിതത്തോടും സത്യസന്ധമായാണ് പെരുമാറുന്നത്. അതാണ് എന്നെ മുന്നോട്ട് നയിച്ചത്.''19-ാം വയസ്സില്‍ 'ഗ്യാങ്സ്റ്റര്‍' എന്ന ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതിന് പിന്നാലെ 'രാസ് 2', 'ഫാഷന്‍', 'തനു വേഡ്‌സ് മനു', 'ക്വീന്‍', 'മണികര്‍ണിക' തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അവര്‍ നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി.
നടിയെന്ന നിലയില്‍ തന്റേതായ മുദ്ര പതിപ്പിച്ച കങ്കണ, ഇപ്പോള്‍ രാഷ്ട്രീയരംഗത്തും സജീവമാണ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍നിന്ന് ലോക്സഭാംഗമായ കങ്കണ പറയുന്നു 'എന്റെ യാത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഓരോ പ്രതിസന്ധിയും എനിക്ക് ശക്തി നല്‍കി. ഇന്ന് ഞാന്‍ നേടിയത് എന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണ്.'