മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ താരനിര ഒരുമിച്ചിരിക്കുന്ന 'കണ്ണപ്പ' ബോക്‌സോഫീസില്‍ അത്യപൂര്‍വ്വമായ മാസ്മരികാനുഭവം സമ്മാനിച്ചിരിക്കുകയാണ്. വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന ചിത്രത്തില്‍ കിരാതയായി മോഹന്‍ലാലിന്റെ ഗംഭീര വരവ് സിനിമയുടെ ആദ്യ പകുതിയില്‍ ഗംഭീരമാണ്. രുദ്രയായി പ്രഭാസിന്റെ വരവാണ് സിനിമയുടെ രണ്ടാം പകുതിയിലെ പ്രധാന ആകര്‍ഷണമായുള്ളത്. ഹര്‍ഷാരവങ്ങളോടെയാണ് പ്രേക്ഷകര്‍ ഇരുവരുടേയും ഇന്‍ട്രോ ഏറ്റെടുത്തിരിക്കുന്നത്.
ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിക്കൊണ്ട് എത്തിയിരിക്കുന്ന ചിത്രം ചെഞ്ചു ?ഗോത്രത്തില്‍പ്പിറന്ന തിണ്ണ എന്ന യുവയോദ്ധാവിന്റെ ജീവിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരീശ്വര വാദിയായ ഇയാള്‍ പരമശിവന്റെ ഏറ്റവും വലിയ ഭക്തനായി എങ്ങനെ മാറുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. പുരാണവും ഐതിഹ്യവും സാഹസികതയുമൊക്കെ സമന്വയിപ്പിച്ചിരിക്കുന്ന ചിത്രം വാക്കുകള്‍ക്കപ്പുറം അതുല്യമായ ദൃശ്യ സമ്പന്നതയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് ഉറപ്പ് പറയാം.
സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നാത്ത രീതിയിലുള്ള മനോഹരമായ ദൃശ്യമികവാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ന്യൂസിലാന്റ് , ഓക് ലാന്റ് , ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കമുള്ള അതിമനോഹര ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതിനാല്‍ തന്നെ ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നുണ്ട്. കണ്ണപ്പയായി തെലുങ്കിലെ ഡൈനാമിക് സ്റ്റാര്‍ വിഷ്ണു മഞ്ചുവിന്റേത് ഞെട്ടിക്കുന്ന പ്രകടനമാണ്. യുദ്ധ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമടക്കം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് വിഷ്ണു കാഴ്ചവെച്ചിരിക്കുന്നത്. വിഷ്ണുവിന്റെ അച്ഛന്‍ കഥാപാത്രമായെത്തിയ തമിഴ് താരം ശരത് കുമാറും മനസ്സ് കീഴടക്കുന്ന കഥാപാത്രമാണ്. നായിക വേഷത്തിലെത്തിയ പ്രീതി മുകുന്ദനും തനിക്ക് ലഭിച്ച വേഷം മനോഹരമാക്കിയിട്ടുണ്ട്.
മോഹന്‍ലാല്‍, പ്രഭാസ് എന്നിവരുടെ അതിഥി വേഷങ്ങള്‍ സിനിമയില്‍ ഏറെ നിര്‍ണ്ണായക സമയത്താണ് എത്തുന്നത്. പ്രാഭേദമന്യേ ഏവരേയും പിടിച്ചിരുത്തുന്ന കഥാഗതിയാണ് സിനിമയുടേത്. പ്രേക്ഷകര്‍ ഉത്സവാന്തരീക്ഷത്തിലാണ് തിയേറ്ററുകളില്‍ ചിത്രത്തിലെ ഓരോ സീനും ഏറ്റെടുത്തിരിക്കുന്നത്.
അക്ഷയ് കുമാര്‍, കാജള്‍ അഗര്‍വാള്‍, ഡോ. മോഹന്‍ ബാബു, അര്‍പ്പിത് രങ്ക, മധുബാല, ബ്രഹ്മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും വ്യക്തമായ സ്‌ക്രീന്‍ സ്‌പേസ് ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായ 'കണ്ണപ്പ' തെലുങ്കില്‍ നിന്നും ഐതിഹ്യ കഥ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയിരിക്കുകയാണ്.
പുരാണവും ഐതിഹ്യവും സാഹസികതയും നിറച്ച് ക്ണ്ണപ്പ; അത്യപൂര്‍വ്വ മാസ്മരികാനുഭവമായി മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ ചിത്രം; റിവ്യൂ വായിക്കാം