Latest News

കാന്താര ചാപ്റ്റര്‍ 1 കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്; ചിത്രം 2025 ഒക്ടോബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും

Malayalilife
കാന്താര ചാപ്റ്റര്‍ 1 കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്; ചിത്രം 2025 ഒക്ടോബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും

കന്നട സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ 'കാന്താര' സിനിമയുടെ രണ്ടാം ഭാഗം കാന്താര ചാപ്റ്റര്‍ 1, 2025 ഒക്ടോബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ കാന്താര, കെ.ജി.എഫ് ചാപ്റ്റര്‍ 2, 777 ചാര്‍ലി, സലാര്‍: പാര്‍ട്ട് 1 തുടങ്ങി തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ കേരളത്തില്‍ എത്തിച്ചത് പ്രിത്വിരാജ് പ്രൊഡക്ഷന്‍സ് തന്നെയാണ്. രാജ്യത്തെ മറ്റു ഭാഷയിലെ സിനിമകള്‍  പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു പാന്‍-ഇന്ത്യന്‍ ബ്രാന്‍ഡ് ആയി ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മാറിയിരിക്കുന്നു.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ കാന്താര ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്നപേര്.

kanthara 1 prithviraj production kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES