മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്സ് 'കരിക്ക്' ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടര്‍ അനന്തു എന്റെര്‍ റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കും. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ അനന്തു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്‌ക്രീനിലെത്തുന്ന പ്രൊജക്റ്റ്.സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം കരിക്ക് പുറത്തുവിട്ടത്.
ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മാണ സംരംഭമായ ' അതിരടി' യുടെ സഹനിര്‍മാതാവാണ് ഡോ അനന്തു പ്രൊഡക്ഷന്‍സ്. കരിക്ക് സീരിസുകളിലൂടെ ശ്രദ്ധ നേടിയ അനു കെ അനിയന്‍, ശബരീഷ്, കൃഷ്ണചന്ദ്രന്‍, ജീവന്‍, ആനന്ദ് മാത്യൂസ്, ഉണ്ണി മാത്യൂസ്, കിരണ്‍ വിയ്യത്ത്, ബിനോയ്, അര്‍ജുന്‍ രത്തന്‍ തുടങ്ങിയ താരങ്ങളെല്ലാം പുതിയ സിനിമയിലും അണിനിരക്കും എന്നാണ് വിവരങ്ങള്‍.
നിഖില്‍ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് വെബ് സീരീസ് ആരാധകരായുള്ള പ്രേക്ഷകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്ന പ്രഖ്യാപനം ആണ് കരിക്കിന്റെ സിനിമ പ്രവേശം.
2018-ല്‍ നിഖില്‍ പ്രസാദ് സ്ഥാപിച്ച 'കരിക്ക്' യൂട്യൂബ് ചാനല്‍ ഇതിനോടകം 10 മില്യണോളം സബ്‌സ്‌ക്രൈബേര്‍സ് നേടിയെടുത്ത ഡിജിറ്റല്‍ കണ്ടെന്റ് പ്ലാറ്റ്ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പന്‍ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.