സോഷ്യല്‍ മീഡിയയിലേയും ടെലിവിഷനിലേയും മിന്നും താരമാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബറായാണ് കാര്‍ത്തിക് സൂര്യയെ മലയാളികള്‍ പരിചയപ്പെടുന്നത്. മലയാളത്തില്‍ യൂട്യൂബര്‍ കള്‍ച്ചറിന് തുടക്കമിടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് കാര്‍ത്തിക് സൂര്യ. തന്റെ വ്ളോഗുകളിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് കാര്‍ത്തിക് സൂര്യ. പിന്നീടാണ് ടെലിവിഷനിലേക്കുള്ള എന്‍ട്രി. ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലൂടെയാണ് കാര്‍ത്തിക് സൂര്യ ടെലിവിഷനിലെത്തുന്നത്. ഈ പരിപാടിയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിച്ചു. ഇന്ന് സോഷ്യല്‍ മീഡിയയിലേടും ടെലിവിഷനിലേയും താരമാണ് കാര്‍ത്തിക് സൂര്യ. ഒരുപാട് ആരാധകരുണ്ട് കാര്‍ത്തിക് സൂര്യയ്ക്ക്. ഇപ്പോഴിതാ കാര്‍ത്തിക്കിന് കൂട്ടായി വര്‍ഷയും എത്തിയിരിക്കുകയാണ്. ഇന്നായിരുന്നു വര്‍ഷയുടെയും കാര്‍ത്തിക്കിന്റെയും വിവാഹം നടന്നത്.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടന്ന ചടങ്ങിന്റെ വീഡിയോ കാര്‍ത്തിക് തന്നെയാണ് പങ്കുവച്ചത്. കാര്‍ത്തിക്കിന്റെ അമ്മാവന്റെ മകള്‍ ആണ് വര്‍ഷ. വളരെ സിംപിള്‍ ലുക്കില്‍ എത്തിയ വര്ഷയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സംസാരം. ആര്‍ഭാടങ്ങള്‍ ഒന്നും അധികം ഇഷ്ടപ്പടാത്ത വര്‍ഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു. അതിസുന്ദരി ആയെത്തിയ വര്‍ഷയുടെയും കാര്‍ത്തിക്കിന്റെയും വിവാഹം ഹൈന്ദവ ആചാരപ്രകാരം ആണ് നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാരും അടങ്ങുന്നതായിരുന്നു വിവാഹ ചടങ്ങ്. നിരവധിയാളുകളാണ് കാര്‍ത്തിക്കിന്റെ വിവാഹത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. വിവാഹം തന്റെ യൂട്യൂബ് ചാനലില്‍ ലൈവായി കാണിക്കുന്നും ഉണ്ട് താരം.
പ്രാര്‍ത്ഥനയോടെയാണ് വിവാഹ ചടങ്ങ് ആരംഭിക്കുന്നത്. ശേഷം രണ്ട് പേരുടെയും അച്ഛന്റെ അനുഗ്രഹം വാങ്ങി ആദ്യം കതിര്‍ മണ്ഡപത്തില്‍ ഇരുന്നത് കാര്‍ത്തിക് സൂര്യയാണ്. ശേഷം വര്‍ഷയും കയറി ഇരുന്നു. ശേഷം വര്‍ഷ കാര്‍ത്തിക്കിന് മാല ചാര്‍ത്തി. എല്ലാവരുടെയും അനുഗ്രഹത്തോടെ താലിയും ചാര്‍ത്തി. തുടര്‍ന്ന് സിന്ദൂരവും തൊട്ട് നല്‍കി സ്വര്‍ണ മാലയും ചാര്‍ത്തി നല്‍കി. വലുത് കൈയ്യും പിടിച്ച് മണ്ഡപത്തിന് ചുറ്റും പ്രദക്ഷിണവം നടത്തി.
കാര്‍ത്തിക്കിന്റെ വിവാഹനിശ്ചയം വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. സെലിബ്രിറ്റികളായി മഞ്ജു പിള്ളയും സാബു മോനും എല്ലാം ഉണ്ടായിരുന്നു. 'അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ' എന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തിക് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിവാഹം ചെയ്യാന്‍ പോകുന്നത് മുറപ്പെണ്ണിനെയാണെന്നും മാതാപിതാക്കളാണ് തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് അച്ഛനൊരു തോന്നലുണ്ടായി, എന്തുകൊണ്ട് വര്‍ഷയെ മകന് കല്യാണം ആലോചിച്ചുകൂടാ എന്ന്. അപ്പോള്‍ തന്നെ അമ്മയോട് കാര്യം പറഞ്ഞു. പിന്നീടൊരു ചടങ്ങില്‍ വച്ച് വര്‍ഷയെ കണ്ടു. അതിന് ശേഷം നേരിട്ട് കണ്ട് വര്‍ഷയോട് സംസാരിച്ചു, ''എന്റെ അച്ഛന് താത്പര്യമുണ്ടെങ്കില്‍ മാത്രമേ ഈ വിവാഹത്തില്‍ എനിക്ക് സമ്മതമുള്ളൂ'', എന്ന് വര്‍ഷ പറഞ്ഞു. അതിന് ശേഷം കാര്‍ത്തിക് സൂര്യയുടെ അച്ഛനും അമ്മയും വര്‍ഷയുടെ മാതാപിതാക്കളോടു സംസാരിച്ചു. അവര്‍ക്ക് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, പൂര്‍ണ സമ്മതം ആയിരുന്നു. ഇതെല്ലാം തീരുമാനിച്ചതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറയുന്നതെന്നാണ് കാര്‍ത്തിക് പറഞ്ഞത്. വിവാഹം വീട് പണി കഴിഞ്ഞിട്ടേയുള്ളൂ എന്നും കാര്‍ത്തിക് സൂര്യ പറഞ്ഞിരുന്നു. എന്നാല്‍ കല്ല്യാണം പെട്ടെന്ന് കഴിക്കണം എന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ ഉടന്‍ തന്നെ വിവാഹം ഈ ദിവസത്തോക്ക് ഉറപ്പിക്കുകയായിരുന്നു.