Latest News

കാര്‍ത്തിക് സൂര്യ കാത്തിരുന്ന വിവാഹം നാളെ;  സോഷ്യല്‍മീഡിയ താരവും അവതാരകനുമായ കാര്‍ത്തികിന് കൂട്ടായ് എത്തുന്നത് അമ്മാവന്റെ മകള്‍ വര്‍ഷ; വിവാഹം ആഘോഷമാക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും; സമ്മാനങ്ങളുമായെത്തി മഞ്ജു പിള്ളയടക്കമുള്ള സുഹൃത്തുക്കള്‍

Malayalilife
കാര്‍ത്തിക് സൂര്യ കാത്തിരുന്ന വിവാഹം നാളെ;  സോഷ്യല്‍മീഡിയ താരവും അവതാരകനുമായ കാര്‍ത്തികിന് കൂട്ടായ് എത്തുന്നത് അമ്മാവന്റെ മകള്‍ വര്‍ഷ; വിവാഹം ആഘോഷമാക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും; സമ്മാനങ്ങളുമായെത്തി മഞ്ജു പിള്ളയടക്കമുള്ള സുഹൃത്തുക്കള്‍

നിരവധി ആരാധകരുള്ള യുട്യൂബറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും അവതാരകനുമാണ് കാര്‍ത്തിക് സൂര്യ. യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ താരം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന യുട്യൂബേഴ്‌സില്‍ ഒരാളാണ്. ഇതിനു പിന്നാലെ മഴവില്‍ മനോരമായിലെ ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരിയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി തീര്‍ന്നു. ഇപ്പോളിതാ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് താരം.

നാളെയാണ് താരത്തിന്റെ വിവാഹം. അമ്മാവന്റെ മകള്‍ വര്‍ഷയാണ് വധു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇവരുടെ സേവ് ദ ഡേറ്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കാര്‍ത്തിക് ഏക മകനാണ്. അതുകൊണ്ട് തന്നെ അത്യാഢംബരപൂര്‍വമാണ് വിവാഹം നടക്കുക.അതിനുള്ള ഒരുക്കങ്ങള്‍ കുടുംബാം?ഗങ്ങളും കൂട്ടുകാരും ബന്ധുക്കളും എല്ലാം ചേര്‍ന്ന് പൂര്‍ത്തിയാക്കി കഴിഞ്ഞു. വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ എടുക്കുന്നതിന്റേയും മുറ്റത്ത് പന്തലുയര്‍ന്നതിന്റേയും എല്ലാം വിശേഷങ്ങള്‍ കാര്‍ത്തിക് വ്‌ലോ?ഗിലൂടെ പങ്കുവെച്ചിരുന്നു. ബാച്ചിലര്‍ പാര്‍ട്ടി, ഹ?ല്‍ദി, സംഗീത് തുടങ്ങി എല്ലാം പ്രീ വെഡ്ഡിങ് ചടങ്ങുകളും കാര്‍ത്തികിന്റെ വിവാഹത്തിനുമുണ്ട്.

കാര്‍ത്തിക് അവതാരകനായ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിലെ അണിയറപ്രവര്‍ത്തകരുടെ വക കഴിഞ്ഞ ദിവസം ചെറിയൊരു ഗ്രൂം ടു ബി ഫങ്ഷന്‍ നടത്തിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സേഴ്‌സും സെലിബ്രിറ്റികളും വിവാഹത്തില്‍ പങ്കെടുത്തേക്കും

നടി മഞ്ജു പിള്ള കഴിഞ്ഞ ദിവസം തന്നെ മനോഹരമായ ഒരു സമ്മാനം കാര്‍ത്തികിന് നല്‍കിയിരുന്നു. ആനവാല്‍ കെട്ടിച്ച സ്വര്‍ണ്ണമോതിരം കാര്‍ത്തികിന്റെ ആഗ്രഹമായിരുന്നു. ഇത് അറിയാവുന്ന മഞ്ജുപിള്ള ഒരു ആനവാല്‍ മോതിരം സെലക്ട് ചെയ്ത് വെച്ചിരുന്നു. എന്നാല്‍ ആനവാല്‍ ഒറിജിനലല്ലെന്ന് മനസിലായതോടെ ഇരുവരും പ്ലാന്‍ മാറ്റി. ശേഷം പ്ലാറ്റിനത്തിലും റോസ് ?ഗോള്‍ഡിലും തീര്‍ത്ത ഒരു മോതിരമാണ് മഞ്ജുപിള്ള കാര്‍ത്തിക്കിന് സമ്മാനിച്ചത്.ഒപ്പം മുരുകന്റെ വേല്‍ പതിച്ച ബ്രെയ്സ്ലെറ്റും മഞ്ജു പിള്ള സമ്മാനിച്ചു. തന്റെ സ്വന്തം ചേച്ചിയാണ് മഞ്ജുപിള്ളയെന്നാണ് കാര്‍ത്തിക്ക് എപ്പോഴും പറയാറുള്ളത്. 

 രണ്ട് വര്‍ഷം മുമ്പ് കാര്‍ത്തികിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ തീയതി കുറിച്ചശേഷം ചില കാരണങ്ങളാല്‍ അത് മുടങ്ങി. വിവാഹം മുടങ്ങിയത് കാര്‍ത്തികിനെ വളരെയധികം ബാധിച്ചിരുന്നു. ഏറെ നാളുകള്‍ എടുത്താണ് കാര്‍ത്തിക് അതില്‍ നിന്നും മുക്തനായത്.

karthik surya wedding date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES