ഒട്ടുമിക്ക ഭാഷകളിലെയും താരങ്ങള്‍ക്ക് അപരന്മാര്‍ ഉണ്ടാകാറുണ്ട്. ഒരുപോലത്തെ മുഖ സാദൃശ്യവും ഹെയര്‍ സ്‌റ്റൈല്‍ തുടങ്ങിയവയൊക്കെയാണ് പല താരങ്ങള്‍ക്കും അപരന്മാര്‍ ഉണ്ടാകാന്‍ കാരണം. ഇത്തരത്തില്‍ ലോക സുന്ദരി ഐശ്വര്യ റായിയുടെ വരെ അപരയെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ താരത്തിന്റെ മുഖച്ഛായയുളള ഒരു പെണ്‍ക്കുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ബോളിവുഡ് താരം കത്രീന കൈഫിന്റെ അപരയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കത്രീ കൈഫിന്റെ ആരാധകര്‍ക്കിടിയില്‍ ഇപ്പോള്‍ താരം അലീന റായ് ആണ്. ഫാഷന്‍ വ്‌ളോഗറാണ് അലീന. കത്രീന കൈഫുമായുള്ള രൂപസാദൃശ്യമാണ് അലീനയെ ശ്രദ്ധേയയാക്കുന്നത്.ഉത്തര്‍പ്രദേശ് സ്വദേശിനിയായ അലീനയ്ക്ക് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിരവധി ആരാധകരാണ് ഉള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 33.5 കെ ഫോളോവേഴ്സുണ്ട് അലീനയ്ക്ക്. അലീനയുടെ ഫോട്ടോകള്‍ക്കും വീഡിയോയകള്‍ക്കുമൊക്കെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. കത്രീനയ്ക്ക് പകരം ഇനി അലീനയാകുമോ സിനിമയില്‍ ഇടം നേടുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.