മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' പൂര്‍ത്തിയായി. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ് .ഈ യാത്രയില്‍ കൂടെ നടന്ന എല്ലാവര്‍ക്കും നന്ദിയെന്നും സനല്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജു അടങ്ങുന്ന സംഘം മഴയിലും മണ്ണിടിച്ചിലിലും പതിനായിരത്തിലധികം അടി ഉയരത്തില്‍ ഒറ്റപ്പെട്ട സംഭവം വാര്‍ത്തയായിരുന്നു.'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴക്കമുളള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് സിനിമ സ്വയം രൂപ കൊളളുന്നത് ഞാന്‍ എന്റെ കണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.എന്നോ മനസ്സില്‍ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായൂണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മുന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്.ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.പക്ഷെ സിനിമ പൂര്‍ത്തിയാക്കി തിരിച്ചുപോകുമ്പോള്‍ എല്ലാവലും സന്തുഷ്ടരായിരുന്നുവെന്നും സനല്‍കുമാര്‍ കുറിച്ചു