മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ കുടുംബവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ സുധിയുടെ ഭാര്യ രേണു മകന്‍ കിച്ചുവിനും റിതുലുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക ഇപ്പോള്‍ ചരിപരിചിതരാണ്.കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ വ്യക്തിജീവിതം സംബന്ധിച്ച വിവരങ്ങളും സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം ആയിരുന്നു. രണ്ടാം ഭാര്യയാണെന്ന് അവകാശപ്പെടുന്ന വീണ എസ്. പിള്ളയുടെ കടന്നുവരവ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
എന്നാല്‍ വിവാദങ്ങള്‍ക്കിടെ കിച്ചു മൗനം പാലിക്കുകയാണ് ഉണ്ടായത്. സത്യങ്ങള്‍ കിച്ചു തുറന്ന് പറയണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ എല്ലാത്തിനുമൊരു മറുപടിയുമായി രം?ഗത്തെത്തിയിരിക്കുകയാണ് കിച്ചു. അച്ഛനേയും തന്നേയും കുറിച്ച് ആ സ്ത്രീ പറഞ്ഞതൊന്നും സത്യമല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് കിച്ചു.
അച്ഛനൊപ്പം വീണ ദാമ്പത്യ ജീവിതം നയിച്ച സമയമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമെന്നും കൂടുതല്‍ ഒന്നും താന്‍ പറയുന്നില്ലെന്നും ലൈവില്‍ സംസാരിക്കവെ കിച്ചു പറഞ്ഞു. വീണ പറഞ്ഞതൊന്നും സത്യമല്ല. ഇങ്ങനെ ഓരോരുത്തര്‍ വന്ന് ഓരോന്ന് പറയുമ്‌ബോള്‍ എന്റെ ഭാവിയെ കൂടിയാണ് അത് ബാധിക്കുന്നതെന്നും ിച്ചു പറയുന്നു.
കിച്ചുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
എനിക്ക് എന്റേതായ കരിയര്‍ സെറ്റ് ചെയ്യണം. അതുകൊണ്ടാണ് ഞാന്‍ ഒന്നിനും പ്രതികരിക്കാന്‍ വരാത്തത്. അല്ലാതെ എന്നെ ആരും പേടിപ്പിച്ച് കെട്ടിയിട്ടേക്കുകയല്ല. രേണു അമ്മ എനിക്ക് ഇടയ്ക്ക് പോക്കറ്റ് മണി തരാറുണ്ട്. ഞാന്‍ കോട്ടയത്തെ വീട്ടില്‍ ഓക്കെയല്ല. എനിക്ക് കംഫേര്‍ട്ട് കൊല്ലത്തെ വീടാണ്. അല്ലാതെ അവിടെ നിന്ന് എന്നെ ആരും ഇറക്കിവിട്ടിട്ടില്ല. റിഥപ്പനെ കാണാന്‍ പോകുന്നുണ്ട്. അവന്റെ പിറന്നാള്‍ വരാന്‍ പോവുകയാണ്. അച്ഛനാണിപ്പോള്‍ ഏറ്റവും കൂടുതല്‍ ബാഡ് വരുന്നത്. രണ്ട് കെട്ടി, മൂന്ന് കെട്ടി എന്നൊക്കെയാണ് പറയുന്നത്. അതൊന്നും പുള്ളിക്ക് സെറ്റായില്ല.
ആദ്യത്തെ വിവാഹത്തിനുശേഷം ഞാന്‍ ഉണ്ടായി. പിന്നീട് രണ്ടാമത് കെട്ടി. അത് തീരെ ഓക്കെയായിരുന്നില്ല. അവര്‍ തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. ഞാന്‍ കൊല്ലത്ത് അച്ഛമ്മയ്‌ക്കൊപ്പമായിരുന്നു. അവര്‍ മറ്റൊരു വീട്ടിലായിരുന്നു. വീണ എന്ന സ്ത്രീയുമായുള്ള ഡിവോഴ്‌സിന് കാരണം രേണു അമ്മയല്ല. പൈസയും മറ്റുമൊക്കെയായിരുന്നു അവരുടെ പ്രശ്‌നം. പക്ഷെ അവര്‍ ഇപ്പോള്‍ വന്ന് പറയുമ്‌ബോള്‍ അവര്‍ നല്ലയാളും അച്ഛന്‍ തെറ്റ് എന്ന രീതിയിലുമാണ് പറയുന്നത്. കഥയെല്ലാം കൊല്ലത്തുള്ളവര്‍ക്ക് അറിയാം. വീണ എന്ന സ്ത്രീയെ അച്ഛന്‍ വിവാഹം കഴിച്ചപ്പോഴും ഞാന്‍ അച്ഛന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു. അത്രയും നിങ്ങള്‍ ചിന്തിച്ചാല്‍ തന്നെ കാര്യം മനസിലാകും.
ഞാന്‍ ഒന്നില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ രണ്ടാം വിവാഹം. അവര്‍ എപ്പോഴും അടിയായിരുന്നു. ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. അതുകൊണ്ട് ഒന്നും പറയുന്നില്ല. അച്ഛനെ കുറിച്ച് ശരിയല്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. എന്നെ നോക്കിയത് അച്ഛനും അച്ചാമ്മയും വല്യച്ഛനും വല്യമ്മയും എല്ലാം തന്നെയാണ്. മൂന്ന് വയസുള്ളപ്പോഴാണ് ഞാനും അച്ഛനും കൊല്ലത്തേയ്ക്ക് വരുന്നത്. എനിക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം അച്ഛന്‍ ചെയ്തിട്ടുണ്ട്. ഞാനും അച്ഛനും തമ്മില്‍ ഒരിടയ്ക്ക് പ്രശ്‌നമുണ്ടായിരുന്നു. അത് പിന്നീട് സംസാരിച്ച് തീര്‍ത്തു. അച്ഛന്‍ മരിച്ചപ്പോഴും എന്റെ മനസില്‍ അതായിരുന്നു.
അതുപോലെ കൊറോണ സമയത്ത് അച്ഛന് ഒരുപാട് കടം ഉണ്ടായിരുന്നു. കൊറോണ സമയത്ത് ഞങ്ങള്‍ കോട്ടയത്തായിരുന്നു. ഞാന്‍ അച്ഛന്‍, അമ്മ, റിഥപ്പന്‍, രേണു അമ്മയുടെ പപ്പ, അമ്മ, ചേച്ചി, അളിയന്‍ അടക്കം ഒമ്പത് പേരുണ്ടായിരുന്നു. എല്ലാവരുടെയും ചിലവ് അച്ഛനാണ് ആ സമയത്ത് നോക്കിയത്. കൂടാതെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയും പെട്ട് പോയിരുന്നു. കടം വന്നു... പക്ഷെ അതിന്റെ പേരില്‍ പറ്റിച്ചെന്ന് പറയരുത്. അച്ഛന്റെ കാര്യം പറയുമ്പോഴാണ് എനിക്ക് വിഷമം വരുന്നത്. പുള്ളി ഒന്നും ചെയ്തിട്ടില്ല. എല്ലാവരേയും സ്‌നേഹിച്ചു. വീണ എന്ന സ്ത്രീ ഞാനുള്ളതിന്റെ പേരില്‍ അച്ഛനുമായി വഴക്കിട്ടിട്ടുണ്ട്. എന്റെ ഏറ്റവും മോശം ലൈഫ് ആ സമയത്തായിരുന്നു.
ഞാന്‍ സുധി കുട്ടാ എന്നാണ് അച്ഛനെ വിളിച്ചിരുന്നത്. അങ്ങനെ പോലും വിളിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ജീവിക്കാന്‍ വേണ്ടി അച്ഛന്‍ കുറേ കാര്യങ്ങള്‍ നോക്കി. അമ്മയില്ലെന്നുള്ള വിഷമം എനിക്ക് വരാതിരിക്കാനും പുള്ളി ഒരുപാട് ശ്രമിച്ചു. അല്ലാതെ തെറ്റ് ചെയ്തിട്ടില്ല. അച്ഛന്‍ കുടിക്കുമായിരുന്നു. അത് ശരിയാണ്. പക്ഷെ ഓവറായിരുന്നില്ല. അച്ഛന് നെഗറ്റീവ് വന്നതുകൊണ്ടാണ് സംസാരിക്കാമെന്ന് കരുതിയത്. ഞാന്‍ കൊല്ലത്തെ വീട്ടില്‍ ഹാപ്പിയാണെന്നും കിച്ചു പറയുന്നു. പിന്നാലെ നിരവധി പേരാണ് രം?ഗത്തെത്തിയിരിക്കുന്നത്. അങ്ങനെ മോന്‍ ധൈര്യത്തോട് നിവര്‍ന്നു നില്‍ക്ക്, ഇതാണ് വേണ്ടത്.
ഞാന്‍ ഇവിടെ ആരേയും പിന്തുണച്ച് സംസാരിക്കുന്നില്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുകഴിഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കൂവെന്നൊക്കെ പലരും ചോദിക്കുന്നു. ഞാന്‍ എന്താണ് പറയേണ്ടത്. അമ്മയുടെ അഭിനയത്തെ കുറിച്ചാണെങ്കില്‍ തുടക്കമല്ലേ, എന്നാല്‍ ആദ്യത്തെ പോലെയല്ല, കുറച്ച് ഇംപ്രൂവ് ചെയ്യുന്നുണ്ട്. ചില റീലുകളൊക്കെ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. ചിലതൊന്നും ഇഷ്ടാകുന്നില്ല. അമ്മയെ കുറിച്ച് കുറ്റം പറഞ്ഞതല്ല, ഒരു പ്രേക്ഷന്‍ എന്ന നിലയിലാണ് പ്രതികരിച്ചത്. റിതപ്പനെ ഇവിടെ കൊണ്ടുവന്നാല്‍ അവനെ നോക്കുന്നത് പ്രായോഗികമല്ല, അവന്‍ കൊച്ചുകുഞ്ഞല്ലേ, ഞാന്‍ സെറ്റിലായാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. അവന് ചേട്ടനൊപ്പം നില്‍ക്കണമന്ന് പറഞ്ഞാല്‍ കൂടെ കൊണ്ടുവന്ന് നിര്‍ത്തും. ആരോപണങ്ങളൊക്കെ എന്റെ ഭാവിയെ ബാധിക്കും. ഞാന്‍ നല്ല നിലയില്‍ എത്തണം അമ്മയേയും റിതപ്പനേയും നോക്കണമെന്നൊക്കെ എല്ലാവരും പറയുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ കേട്ട് കഴിഞ്ഞാല്‍ ഞാന്‍ എങ്ങനെ നല്ലനിലയില്‍ എത്തും?
അമ്മ എനിക്ക് ഇടയ്ക്കിടെ പോക്കറ്റ് മണി തരാറുണ്ട്. പുതിയ വീട്ടില്‍ ഞാന്‍ ഒകെ അല്ല താമസിക്കാന്‍ അതുകൊണ്ടാണ് താമസിക്കാത്തത്. എനിക്ക് കൊല്ലത്തെ വീട്ടില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. എന്നെ ആ വീട്ടില്‍ നിന്നും ആരും ചവിട്ടിയിറക്കിയിട്ടില്ലെന്നും കിച്ചു പറയുന്നു.
ഷഹീന ബീവി എന്ന യുട്യൂബര്‍ കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധിക്കെതിരെ രംഗത്തെത്തിയിരുന്നു. കിച്ചു ലഹരി കഴിച്ച് വാഹനം ഓടിച്ചതിന് പിടിയിലായി എന്നായിരുന്നു ആഅവരുടെ ആരോപണം. അന്ന് കേസിലായപ്പോള്‍ രേണുവിന്റെ പിതാവ് തങ്കച്ചനാണ് കിച്ചുവിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കിയതെന്നും അതിനാലാണ് കിച്ചു ഇപ്പോള്‍ രേണുവിനെതിരെ പ്രതികരിക്കാത്തത് എന്നുമായിരുന്നു ആരോപണം. ഷഹീന ബീവിയുടെ ആരോപത്തിന് കിച്ചു മറുപടി നല്കി.
'വണ്ടിയോടിച്ച് പോലീസ് പിടിച്ചുവെന്ന ആരോപണത്തില്‍ ഞാന്‍ മറുപടി പറയാം. കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ കോട്ടയത്തേക്ക് ഏറെ നാളിന് ശേഷം പോയി. കൂട്ടുകാരെയൊക്കെ കണ്ട് അവരുടെ കൂടെ ഷാപ്പില്‍ പോയി കള്ള് കുടിച്ചു. തിരിച്ചുവരുന്ന സമയത്ത് പോലീസ് കൈകാണിച്ചു, ഊതിപ്പിച്ചപ്പോള്‍ കുടിച്ചെന്ന് തെളിഞ്ഞു. അതുണ്ടായതാണ്. അല്ലാതെ ഈ പറയുന്നത് പോലെ അവിടുത്തെ പപ്പ വന്ന് ഇറക്കിയിട്ടൊന്നുമില്ല. സ്റ്റേഷനില്‍ രണ്ടര മണിക്കൂറോളം നിര്‍ത്തിച്ചു. അത് വണ്ടീടെ പേപ്പറിനെന്തോ പ്രശ്‌നം ഉള്ളത് കൊണ്ടായിരുന്നു. അതിന് പെറ്റി വന്നിരുന്നു. ആ തുക ഞാന്‍ ചങ്ങനാശേരി കോടതിയില്‍ പോയി അടച്ചു. ആ കാര്യം ഉണ്ടായത് കൊണ്ടാണ് ഞാന്‍ അമ്മയെ കുറിച്ച് ഒന്നും പറയാത്തത് എന്നും പേടിച്ച് നില്‍ക്കുന്നത് എന്നുമൊക്കെ ചിലര്‍ പറയുന്നുണ്ട്. അങ്ങനെയൊന്നുമല്ല. അത് എന്റെ തെറ്റ് തന്നെയാണെന്ന് സമ്മതിക്കുന്നു. പക്ഷെ അതിപ്പോള്‍ വലിയ സംഭവം പോലെയൊക്കെ ചിലര്‍ അവതരിപ്പിക്കുകയാണ്.
അതുകൊണ്ടാണ് ഞാന്‍ സംസാരിക്കാത്തത് എന്നൊക്കെയാണ് പറയുന്നത്. അങ്ങനെയൊന്നും അല്ല. ഞാന്‍ എന്റെ കാര്യങ്ങളുമായി പോകുകയാണ്. സാധാരണ ഞാന്‍ പ്രതികരിക്കാത്തതാണ്. ഒരു കൈയ്യ് അടിക്കുമ്പോള്‍ ശബ്ദമുണ്ടാകില്ലല്ലോ, രണ്ട് കൈയ്യും കൂട്ടി അടിക്കുമ്പോഴല്ലേ ശബ്ദം ഉണ്ടാകുന്നത്. ഇപ്പോള്‍ ആരോപണങ്ങളോട് ആരോപണങ്ങളാണ്. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. എംഡിഎംഎയൊക്കെ പിടിച്ചാല്‍ ഞാന്‍ ഇതുപോലെ നില്‍കുമോ? ഞാന്‍ പറഞ്ഞല്ലോ തെറ്റുപറ്റി, പഠിച്ചു. ഇനി ഉണ്ടാകില്ല. എന്റെ പേരില്‍ ആ ഒരൊറ്റ കേസ് മാത്രമേ ഉള്ളൂ. മറ്റെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിമര്‍ശിച്ചോളൂ', കിച്ചു പറഞ്ഞു.