സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന താരകുടുംബമാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റേത്. അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദിയയുടെ ഡെലിവറി വ്‌ലേഗ് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ കൃഷ്ണകുമാര്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മക്കളാണ് വ്‌ലോഗെടുക്കാന്‍ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറയുന്നു. എനിക്ക് ഈ ചര്‍ച്ചയില്‍ പങ്കില്ലായിരുന്നു. ഞാന്‍ എപ്പോഴും അവരുടെ കൂടെ നില്‍ക്കുന്ന ആളാണ്. എനിക്കും സന്തോഷമായിരുന്നു. ഇവര്‍ വീഡിയോ എടുക്കുന്നത് ഞാന്‍ ഇപ്പുറത്ത് നിന്ന് എടുത്തു. അവരുടെ റിയാക്ഷന്‍ കാണിച്ച് കൊടുത്തു. കലാരംഗത്ത് വരുന്നവര്‍ മറ്റുള്ളവരെ പോലെ ചിന്തിക്കുന്നവര്‍ ആയിരിക്കണമെന്നില്ല. ഇമോഷണലും വളരെ സെന്‍സിറ്റീവുമായിരിക്കും.
എന്നാല്‍ മറ്റൊരാള്‍ക്ക് അപകടം തോന്നുന്നത് നമുക്ക് അപകടമായി തോന്നില്ല. സമൂഹത്തിലെ മാറ്റത്തിന് ഈ വ്‌ലോഗ് കാരണമായേക്കാമെന്നും കൃഷ്ണകുമാര്‍ പറയുന്നു. കിംസ് എന്ന ആശുപത്രിയിലാണ് മകള്‍ പ്രസവിച്ചത്. ഇതിനൊരു സാധ്യതയുണ്ടെന്ന് പല ആശുപത്രിക്കാരും ചിന്തിച്ച് തുടങ്ങി. പുതിയൊരു വ്യവസായത്തിന് അത് ഗുണം ചെയ്യാം. കുറേ പേര്‍ക്ക് വളരെ സുഖകരമായി പ്രസവിക്കാം. ആ വ്‌ലോഗ് എവിടെയെങ്കിലും നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും. ഒരു കാരണവശാലും ഇത് കണ്ട് മോശപ്പെടാന്‍ പോകുന്നില്ല. അതുറപ്പാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ വ്യക്തമായ അഭിപ്രായമുള്ളവരാണ് തന്റെ ഭാര്യയും നാല് പെണ്‍മക്കളുമെന്നും കൃഷ്ണകുമാര്‍ പറയുന്നു. പണ്ട് കാലത്തേത് പോലയല്ല. ഇന്ന് ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോയി ശമ്പളം കൊണ്ട് വരുന്നു. ആണിന് പെണ്ണ് സപ്പോര്‍ട്ട് ചെയ്യുന്നു, പെണ്ണിനെ ആണും സപ്പോര്‍ട്ട് ചെയ്യുന്നു. അതല്ലേ കുടുംബമെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
തന്റെ മക്കളുടെയും ഭാര്യയുടെയും പേരില്‍ ഇന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. സിന്ധുവിന്റെ ഭര്‍ത്താവല്ലേ എന്ന് വരെ ചോദിച്ച് തുടങ്ങി. എനിക്കതില്‍ തീര്‍ത്തും അഭിമാനമുണ്ട്. ഈ പുതിയ തലമുറയുമായി എനിക്ക് കണക്ട് ചെയ്യാന്‍ വഴിയില്ല. കാരണം സിനിമ വലുതായിട്ട് ഇല്ല. എന്നാല്‍ ഇന്ന് കൊച്ചുകുട്ടികള്‍ പോലും ഹന്‍സിക ചേച്ചിയുടെ അച്ഛനല്ലേ എന്ന് പറയുന്നു. എനിക്കൊരു അഡ്രസ് കിട്ടുന്നു. അതില്‍ സന്തോഷമുണ്ടെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്ന ഇന്‍ഫ്‌ലുവന്‍സേര്‍സ് ആണ് ഇന്ന് കൃഷ്ണകുമാറിന്റെ നാല് മക്കളും. നാല് പേര്‍ക്കും വലിയ ജനപിന്തുണയുണ്ട്. കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.