ഇതാണ് ഭൂമിയിലെ സ്വര്‍ഗം; ലക്ഷദ്വീപ് യാത്രയുടെ മനോഹര വീഡിയോകളുമായി നടി കൃഷ്ണപ്രഭ

Malayalilife
topbanner
 ഇതാണ് ഭൂമിയിലെ സ്വര്‍ഗം; ലക്ഷദ്വീപ് യാത്രയുടെ മനോഹര വീഡിയോകളുമായി നടി കൃഷ്ണപ്രഭ

മൂഹ മാധ്യമങ്ങളില്‍ സജീവമായ താരങ്ങളിലൊരാളാണ് നടി കൃഷ്ണ പ്രഭ,. തന്റെ അഭിപ്രായങ്ങളും നിലപാടുകള്‍ക്കുമൊപ്പം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ലക്ഷദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിട്ടുള്ളത്.

വിവിധ ദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും കൃഷ്ണപ്രഭ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. ഇതാണ് ഭൂമിയിലെ സ്വര്‍ഗം എന്ന് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു

അടുത്തിടെ പ്രധാനമന്ത്രിക്കെതിരെ മാലദ്വീപ് മന്ത്രിയുടെ പേരിലുള്ള സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു വിവാദ പോസ്റ്റ്. തുടര്‍ന്ന് ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശ്വേത മേനോന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു.ഇതിനുപിന്നാലെ മലയാളത്തില്‍നിന്ന് ചില താരങ്ങള്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുകയും യാത്ര ആഘോഷമാക്കി മാറ്റുകയും ചെയ്തു.

അഭിനയജീവിതത്തിലെ മികച്ച യാത്രയിലാണ് കൃഷ്ണപ്രഭ. വെടിവഴിപാട്, ഈ അടുത്ത കാലത്ത്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഷീ ടാക്‌സി, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മോഹന്‍ലാല്‍ - ജീത്തുജോസഫ് ചിത്രം നേര് ആണ് കൃഷ്ണപ്രഭയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

 

Read more topics: # കൃഷ്ണ പ്രഭ,#
krishnaprabha lakshadweep trip

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES