സിനിമാരംഗത്ത് വിവാഹമോചിതരായ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് നടി ലക്ഷ്മി മഞ്ജു നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാകുന്നു. താരങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ലക്ഷ്മി ഈ വിഷയം ചൂണ്ടിക്കാട്ടിയത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും, ഒരു സൂപ്പര്‍താരത്തിന്റെ ഭാര്യ വിവാഹമോചനത്തിനു ശേഷം വാഗ്ദാനം ചെയ്യപ്പെട്ട സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി.
നല്ല സിനിമകള്‍ ചെയ്യാനായി അവള്‍ കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരം ഒരു സാഹചര്യം നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വരുന്നു. ആരും അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കില്ല,' ലക്ഷ്മി മഞ്ജു പറഞ്ഞു. തന്റെ പരാമര്‍ശം നടി സാമന്ത റൂത് പ്രഭുവിനെക്കുറിച്ചാണോ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചപ്പോള്‍, ലക്ഷ്മി അത് നിഷേധിച്ചു. നിലവില്‍ അഞ്ചാറ് സൂപ്പര്‍ താരങ്ങള്‍ വിവാഹമോചിതരാണെന്നും, അവരെല്ലാവരുമായും അടുത്ത ബന്ധമുണ്ടെന്നും അവര്‍ വ്യക്തമാക്കി. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ നേരിടുന്ന വിലക്കുകള്‍ തിരിച്ചറിയാനാണ് താനിത് പറഞ്ഞതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.