Latest News

കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്;  ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖം കണ്ട് പ്രശാന്ത് തന്നെ ബന്ധപ്പെടുകയായിരുന്നു; വളരെ പൈങ്കിളിയും ബാലിശവുമായ പ്രണയമാണ് ഞങ്ങളുടേത്; തങ്ങളുടെ ശീലങ്ങളുള്ള വേറെയാരെയും പരിചയമില്ല; വിവാഹ ശേഷം ആദ്യമായി മനസ് തുറന്ന് ലെന

Malayalilife
കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്;  ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖം കണ്ട് പ്രശാന്ത് തന്നെ ബന്ധപ്പെടുകയായിരുന്നു; വളരെ പൈങ്കിളിയും ബാലിശവുമായ പ്രണയമാണ് ഞങ്ങളുടേത്; തങ്ങളുടെ ശീലങ്ങളുള്ള വേറെയാരെയും പരിചയമില്ല; വിവാഹ ശേഷം ആദ്യമായി മനസ് തുറന്ന് ലെന

ഒരു വര്‍ഷം മുമ്പായിരുന്നു നടി ലെനയുടെ വിവാഹം. ലളിതമായി നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ ലെന തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയെ വിവാഹം ചെയ്തത്. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കഴിഞ്ഞ കുറച്ച കാലം ലെന അമേരിക്കയിലായിരുന്നു.

വിവാഹ ശേഷം ആദ്യമായി ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറച്ചും വിവാഹത്തെക്കുറിച്ചും നടി ലെന പങ്ക് വക്കുകയാണ്. ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് വിവാഹം നടക്കുന്നത്. വിവാഹ ശേഷമാണ് തങ്ങള്‍ പ്രണയം കണ്ടെത്തുന്നതെന്നും ലെന പറയുന്നു. തങ്ങളുടേത് അറേഞ്ച്ഡ് വിവാഹമായിരുന്നുവെന്ന് ലെന പറഞ്ഞു. തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖം കണ്ട് പ്രശാന്ത് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു

കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്. ഒരിക്കലും വിചാരിക്കാത്ത കാര്യമാണ് ഞാന്‍ കല്യാണം കഴിക്കുമെന്നത്. ജീവിതം മാറ്റി മറിച്ചത് എന്റെ പുസ്തകമാണ്. ഞാനൊരു ഇന്റര്‍വ്യു കൊടുത്തത് വൈറലായിരുന്നു. അതുകൊണ്ടുണ്ടായ ഗുണം എന്താണെന്ന് വച്ചാല്‍ സാധാരണ സിനിമ താരങ്ങളുടെ അഭിമുഖങ്ങള്‍ കാണാത്തവരും കണ്ടു എന്നതാണ്. അതിലൊരാളാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. കണ്ടപ്പോള്‍ ദിസ് ഈസ് ദ പേഴ്‌സണ്‍ എന്ന് പറഞ്ഞ് എന്റെ നമ്പര്‍ കണ്ടെത്തി ബന്ധപ്പെടുകയായിരുന്നു. പിന്നെ വീട്ടുകാര്‍ സംസാരിച്ചു. കല്യാണം നടന്നു. എല്ലാം പെട്ടെന്നായിരുന്നു'' ലെന പറയുന്നു.

കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിക്കുന്നത്. കല്യാണം കഴിക്കുമെന്നത് ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത കാര്യമാണ്'- ലെന പറഞ്ഞു.
സ്പിരിച്വാലിറ്റിയാണ് തന്നെയും ഭര്‍ത്താവിനെയും കോര്‍ത്തിണക്കുന്നതെന്നും തങ്ങളുടെ ശീലങ്ങള്‍ ഏകദേശം ഒരുപോലെയാണെന്നും നടി പറയുന്നു.
'എല്ലാവര്‍ക്കുമില്ലാത്ത കുറേ ശീലങ്ങളുണ്ടെനിക്ക്. അഞ്ചരയ്ക്കും ആറ് മണിക്കുമിടയില്‍ ഡിന്നര്‍ കഴിക്കും.അങ്ങനെ ആരെയും ഞാന്‍ കണ്ടിട്ടില്ല.
എന്നും രാവിലെയോ വൈകിട്ടോ മെഡിറ്റേഷനില്‍ ഇരിക്കും.
വായിക്കുന്ന പുസ്തകങ്ങള്‍, കഴിക്കുന്ന ഭക്ഷണങ്ങളൊക്കെ വ്യത്യസ്തമാണ്.
ഞാന്‍ ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസായി ഭക്ഷണം കഴിക്കുന്നയാളാണ്.
 
ബക്വീറ്റ്, കിനോ അങ്ങനെ എല്ലാവരും കഴിക്കാത്ത കുറേ സാധനങ്ങളുണ്ട്
രാത്രി ഒമ്പത്, ഒമ്പതരയാകുമ്പോള്‍ കിടന്നുറങ്ങും. ഇത്രയും ശീലങ്ങളുള്ള വേറെയാരെയും എനിക്ക് പരിചയമില്ല. ഞാനും പ്രാശാന്തും കണ്ടുമുട്ടുമ്പോഴേ ഞങ്ങളുടെ ശീലങ്ങള്‍ ഒരുപോലെയാണ്.ഒരു അഡ്ജസ്റ്റ്മെന്റിന്റെയും ആവശ്യമില്ല.

ആത്മീയതയെക്കുറിച്ച് ഞാന്‍ പറഞ്ഞത് പെട്ടെന്ന് കണക്ടായി. അദ്ദേഹം വളരെ സ്പിരിച്വല്‍ ആയിട്ടുള്ള വ്യക്തിയാണ്. എന്നെ കണ്ടപ്പോള്‍ തന്നെ ഇതാണ് ആള്‍ എന്ന ഒരു തിരിച്ചറിവ് ആയിരുന്നുവെന്നാണ് പറഞ്ഞത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു സ്പാര്‍ക്ക് തോന്നി. ഇത്രയും കാലമായി ഒരിക്കലും തോന്നാത്തൊരു സ്പാര്‍ക്കുണ്ടായി. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന സാഹചര്യമായിരുന്നുവെന്നും ലെന പറയുന്നു.

ഞങ്ങളൊരു പവര്‍കപ്പിളാണ്. ഒരാള്‍ ആസ്ട്രനോട്ടും മറ്റേയാള്‍ നടിയും. ഒരേ മേഖലയില്‍ നിന്നാണെങ്കില്‍ ഈ ഡയനാമിക് കിട്ടില്ല. ഒരാള്‍ സയന്‍സും ടെ്കനോളജിയും എയര്‍ഫോഴ്‌സിന്റേയും മിലിട്ടറിയുടേയും പശ്ചാത്തലം കൊണ്ടുവരുമ്പോള്‍ മറ്റൊരാള്‍ ആര്‍ട്ടിന്റേയും ക്രിയേറ്റിവിറ്റിയുടേയും ലോകത്തു നിന്നുമാണ് വരുന്നത്. അതൊരു പൂര്‍ണത നല്‍കുന്നുണ്ട്. നമ്മള്‍ ചിന്തിക്കാത്തത് ആ ഭാഗത്തു നിന്നും വരികയും അവിടെ ചിന്തിക്കാത്തത് ഇവിടെ നിന്നും വരികയും ചെയ്യും. അത് കൂടാതെ ഞങ്ങളെ കോര്‍ത്തിണക്കുന്നത് ഞങ്ങളുടെ സ്പിരിച്വാലിറ്റിയാണ്. കൂടാതെ ഞങ്ങളുടെ ശീലങ്ങളൊക്കെ സമാനമാണ്. അതിനാല്‍ ഒരു അഡ്ജസ്റ്റ്‌മെന്റേയും ആവശ്യമില്ലെന്നും ലെന പറയുന്നുണ്ട്. വിവാഹ ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്.

കുറേക്കാലം ഒറ്റയ്ക്ക് ജീവിച്ചതിനാല്‍ എന്റെ മസ്‌കുലിന്‍ വശമായിരുന്നു പ്രകടമായിരുന്നത്. തന്റേടവും ബോള്‍ഡ്നെസും. ഈ ലോകത്ത് ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ജീവിക്കണമെങ്കില്‍ അത്യാവശ്യം തന്റേടം വേണം. എനിക്കത് നേരത്തെ തന്നെയുണ്ട്. പക്ഷെ എന്റെ ഫെമിനിന്‍ വശം അടിച്ചമര്‍ത്തപ്പെട്ടു. എന്റെ തന്നെ മസ്‌കുലിനിറ്റി കാരണം. എല്ലാവരും എന്നെ ബോള്‍ഡ് എന്നാണ് പറയുന്നത്. അതിന്റെ കാരണം ഇതാണ്. അത് മാറി. ഒരു ആല്‍ഫ മെയില്‍ ജീവിതത്തിലുണ്ടെങ്കില്‍ നമ്മുടെ സ്ത്രീത്വം പുറത്തു വരും. എന്റെ സ്വഭാവം, സംസാരം, വസ്ത്രധാരണ രീതി, എല്ലാം മാറിയെന്നാണ് ലെന പറയുന്നത്.

ഞങ്ങളുടെ പ്രണയം പൈങ്കിളിയും ബാലിശവുമാണ്. വാലന്റൈന്‍സ് ഡേയ്ക്ക് ടെഡി ബെയറും ചോക്ലേറ്റും നല്‍കുന്ന ടൈപ്പ് പ്രണയമാണ്. ഞങ്ങള്‍ ഭയങ്കര പൈങ്കിളിയാണ്. ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ വളരെ പാവം പിള്ളേരാണെന്നും ലെന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിനെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഞാനും പങ്കെടുക്കണമെന്ന് അദ്ദേഹം ആ?ഗ്രഹിച്ചതുകൊണ്ടാണ് വിവാഹം അതിന് മുമ്പ് നടത്തിയതെന്നും ലെന പറയുന്നു.

2004ല്‍ ആയിരുന്നു ലെനയുടെ ആദ്യ വിവാഹം. സുഹൃത്തും തിരക്കഥാകൃത്തുമായ അഭിലാഷിനെയാണ് നടി വിവാഹം ചെയ്തത്. പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനുശേഷം ഇരുവരും 2013ല്‍ വേര്‍പിരിഞ്ഞു. പിന്നീട് അഭിനയവും യാത്രയും വായനയും എഴുത്തുമെല്ലാമായിരുന്നു ലെനയ്ക്ക് കൂട്ട്.

Read more topics: # ലെന
lena open up about her life with prasanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES