വിവാദങ്ങൾക്ക് ഇടയിലും ഗോപി സുന്ദറിനെ കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തിയ അമ്മ; പ്രിയയെ സ്വന്തം മകളെ പോലെ ഇപ്പോഴും കണ്ട അമ്മ; അമൃതയെയും അഭയയെയും ഒരുപോലെ സ്നേഹിച്ച ഗോപി സുന്ദറിന്റെ അമ്മ

Malayalilife
വിവാദങ്ങൾക്ക് ഇടയിലും ഗോപി സുന്ദറിനെ കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തിയ അമ്മ; പ്രിയയെ സ്വന്തം മകളെ പോലെ ഇപ്പോഴും കണ്ട അമ്മ; അമൃതയെയും അഭയയെയും ഒരുപോലെ സ്നേഹിച്ച ഗോപി സുന്ദറിന്റെ അമ്മ

2001ലാണ് ഗോപിസുന്ദര്‍ പ്രിയയെ വിവാഹം കഴിക്കുന്നത്. വെറും ഏഴു വര്‍ഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യത്തില്‍ ഒട്ടും വൈകാതെ തന്നെ രണ്ട് ആണ്മക്കളും ജനിച്ചു. മക്കളെ നോക്കലും ജീവിതവും എല്ലാം ഒരുമിച്ച് കൊണ്ടു പോകുന്നതിനിടെയാണ് ഗോപി സുന്ദര്‍ അഭയയെ കണ്ടുമുട്ടിയതും പ്രണയത്തിലാകുന്നതും. തന്റെ 19ാം വയസിലാണ് അഭയ ഗോപി സുന്ദറിനെ കണ്ടുമുട്ടി പ്രണയത്തിലാകുന്നത്. അപ്പോഴേക്കും ഗോപി സുന്ദറിനും പ്രിയയ്ക്കും ഇടയിലെ മാനസിക അകല്‍ച്ച വ്യക്തമായിരുന്നു. ലിവിംഗ് ടുഗെദര്‍ എന്ന ജീവിതം കേരളത്തില്‍ അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് ഗോപി സുന്ദര്‍ അഭയയുമായി ജീവിതം ആരംഭിക്കുന്നത്. പ്രിയയുമായി വിവാഹമോചനം നേടാതെയാണ് ഗോപി സുന്ദര്‍ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്.

എന്നാല്‍, ഗോപി സുന്ദറും പ്രിയയും പരസ്പരം പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും മരുമകളായ പ്രിയയെ തന്റെ കുടുംബത്തിലേക്ക് എന്നും ചേര്‍ത്തുപിടിച്ചിരുന്നു അമ്മ ലിവി സുരേഷ് ബാബു. മരുമകളായിട്ടല്ല, മകളായിട്ടാണ് പ്രിയയെ താന്‍ സ്നേഹിക്കുന്നതെന്ന് ലിവി തുറന്നു പറഞ്ഞിരുന്നു. മകന്‍ പുതിയ ജീവിതങ്ങള്‍ തേടി പോയപ്പോഴും മരുമകളേയും പേരക്കുട്ടികളേയും ചേര്‍ത്തുപിടിച്ച അമ്മ വീട്ടിലെ ആഘോഷങ്ങളിലെല്ലാം പ്രിയയേയും മക്കളേയും കൊണ്ടുവരികയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിരുന്നു. അതേസമയം, ഗോപി സുന്ദര്‍ അത്തരം ഒത്തുകൂടലുകളിലൊന്നും തന്നെ പങ്കുചേര്‍ന്നിരുന്നില്ല. ഇക്കഴിഞ്ഞ ഓണത്തിനും പ്രിയയേയും രണ്ടുമക്കളേയും മുംബൈയിലുള്ള മകളും മരുമകനും രണ്ടു പേരക്കുട്ടികളും എല്ലാം ഒത്തുചേര്‍ന്ന ആഘോഷമായിരുന്നു ലിവി ഒരുക്കിയത്. ഭര്‍ത്താവ് സുരേഷ് ബബാബുവിന്റെ സഹോദരനായ നടന്‍ ദേവനും അടക്കം ഓണാഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ലിവി പങ്കുവച്ചിരുന്നു. അതോടൊപ്പം തന്നെ മകന്റെ ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നിന്ന ലിവി ഗോപി സുന്ദറിനെ ലോകം മുഴുവന്‍ ചീത്ത വിളിക്കുമ്പോഴും മകനൊപ്പം അവനിഷ്ടമുള്ള ജീവിതം പിന്തുടരാന്‍ അവനെ പിന്തുണച്ച് ഒപ്പം നിന്നിരുന്നു.

അങ്ങനെയാണ് അഭയാ ഹിരണ്മയിക്കൊപ്പമുള്ള ചിത്രവും അമൃതാ സുരേഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളുമെല്ലാം പകര്‍ത്തിയത്. അഭയയെ തന്റെ മരുമകളായി തന്നെ കൂടെ ചേര്‍ത്തിരുന്നു ലിവി. കാരണം, പതിനാലു വര്‍ഷത്തോളമാണ് ഗോപി സുന്ദര്‍ അഭയയ്ക്കൊപ്പം ലിവിംഗ് ടുഗെദറില്‍ കഴിഞ്ഞത്. ഭാര്യ പ്രിയയ്ക്കൊപ്പം ജീവിച്ചതിനേക്കാള്‍ ഇരട്ടി അഭയയ്ക്കൊപ്പം ഗോപിസുന്ദര്‍ ജീവിച്ചിരുന്നു. ഒരിക്കല്‍ പ്രിയ തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലാണ് ഇക്കാര്യം തെളിവു സഹിതം പറഞ്ഞതും വ്യക്തമാക്കിയതും. അഭയയ്ക്ക് 32-ാം ജന്മദിനാശംസകള്‍ നേര്‍ന്ന് ഗോപി സുന്ദര്‍ അഭയയെ കണ്ടുമുട്ടിയ കാലത്ത് ഒപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അന്ന് പ്രിയയ്‌ക്കൊപ്പം ജീവിക്കുന്ന കാലമായിരുന്നു. തന്നെ വഞ്ചിച്ചുകൊണ്ടായിരുന്നു അന്ന് ഗോപിസുന്ദര്‍ ജീവിച്ചതെന്ന് തെളിവുസഹിതം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയ സംസാരിച്ചത്. അതു വളരെയധികം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മകന്‍ ഗോപിസുന്ദറിന്റെ ജീവിതത്തില്‍ ഇത്രയധികം പ്രശ്‌നങ്ങളും വിവാദങ്ങളും നടക്കുമ്പോഴും അവര്‍ മകനെ ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ല. അമ്മയേക്കാള്‍ വളര്‍ന്ന മകന് സ്വന്തം ജീവിതം തെരഞ്ഞെടുക്കാനും ആഗ്രഹം പോലെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കിയ അമ്മ കൂടിയായിരുന്നു ലിവി. ഒരു പെണ്ണിന്റെയും കണ്ണുനീര്‍ മകന്റെ ജീവിതത്തില്‍ വീഴാതിരിക്കാന്‍ ലിവി എല്ലാവരുടെയും ഒപ്പം നില്‍ക്കുകയായിരുന്നു.

life story about gopi sunder mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES