Latest News

'ലവി കുട്ടന് സംസാരിക്കാന്‍ പ്രശ്നം'; നഴ്സറിയില്‍ പോയ ശേഷം സംഭവിച്ചത്; ലിന്റു റോണിയുടെ വീഡിയോ; ഒരിക്കലും കുട്ടികളെ കംപയര്‍ ചെയ്ത് സംസാരിക്കരുത് എന്ന് താരം

Malayalilife
'ലവി കുട്ടന് സംസാരിക്കാന്‍ പ്രശ്നം'; നഴ്സറിയില്‍ പോയ ശേഷം സംഭവിച്ചത്; ലിന്റു റോണിയുടെ വീഡിയോ; ഒരിക്കലും കുട്ടികളെ കംപയര്‍ ചെയ്ത് സംസാരിക്കരുത് എന്ന് താരം

മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് ലിന്റു റോണി . ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണെങ്കിലും, യൂട്യൂബ് വ്ളോഗര്‍ എന്ന നിലയില്‍ ലിന്റു വളരെ അധികം സജീവമാണ്. വിദേശത്ത് സ്ഥിരതാമസമാക്കിയ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം ലിന്റു യൂട്യൂബ് വ്ളോഗിലൂടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയും അറിയിക്കാറുണ്ട്. താന്‍ ലണ്ടനില്‍ നിന്നും ദുബായിലേക്ക് മാറിയതും അവിടെ പുതിയ വീട് സ്വന്തമാക്കിയ വിശേഷം എല്ലാം താരം പങ്കുവെക്കാറുണ്ട്. വീട്ടില്‍ വിശേഷങ്ങള്‍ക്കൊപ്പം തന്നെ ആരാധകര്‍ക്ക് ഏറെ അറിയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ലവി കുട്ടന്റെ വിശേഷങ്ങള്‍. ലവി കുട്ടന്‍ നഴ്‌സറിയല്‍ പോകുന്നതിന്റെ വിശേഷം ഒക്കെ താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ലവി കുട്ടന്‍ നഴസറിയില്‍ പോയതിന് ശേഷം സംസാരത്തില്‍ വന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് താരം തന്റെ പുതിയ വീഡിയോയിലൂടെ. 

ലവി കുട്ടന് നഴ്‌സറി പോയിട്ട് എങ്ങനെ ഉണ്ട് എന്ന് ചോദിക്കുമ്പോള്‍ സന്തോഷത്താല്‍ എന്തോ പറയുന്നതാണ് വീഡിയോയില്‍. തുടര്‍ന്ന് താരം തന്നെ പറഞ്ഞു ലവി ഇപ്പോള്‍ സംസാരിക്കുന്നതില്‍ ചിലത് എനിക്ക് തന്നെ മനസ്സിലാകുന്നില്ലെന്നും നഴ്‌സറിയില്‍ പോയതിന് ശേഷം ഒരുപാട് അക്ഷരം പഠിക്കാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു. നഴ്‌സറി പോയതിന്റെ നല്ല ഇംപ്രൂവ്‌മെന്റ് ഉണ്ടെന്നും താരം പറഞ്ഞു. മുന്‍പും അവന്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ ചില ആളുകള്‍ എക്‌സ്‌പെക്ട് ചെയ്യുന്നതുപോലെ അല്ലെങ്കില്‍ ചില കുട്ടികള്‍ സംസാരിക്കുന്നതുപോലെ സംസാരിച്ചെന്ന് വരില്ല. പക്ഷേ അവന് വളര്‍ന്ന് വരുമ്പോള്‍ സംസാരിക്കുന്നത് ശരിയായിക്കൊള്ളുമെന്നും അവന്റെ പ്രായത്തിന് പറ്റുന്ന ആക്ടിവിട്ടീസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ഒരിക്കലും കുട്ടികളെ മറ്റ് കുട്ടികളുമായി കംപയര്‍ ചെയ്യരുതെന്നും താരം വീഡിയോയില്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരുപാട് കാത്തിരുന്ന് കിട്ടിയ കുട്ടിയാണ് ലെവി. 

സിനിമകളിലൂടെയും സീരിയലുകളിലൂടെയും എല്ലാം കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റു കൂടുതല്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ തമിഴ് കന്നഡ, ഭാഷകളിലെ ചിത്രങ്ങളിലെല്ലാം ലിന്റു അഭിനയിച്ചിട്ടുണ്ട്. അവിടെയെല്ലാം നിള രാജ് എന്ന പേരിലാണ് നടി അറിയപ്പെട്ടത്. വാടാമല്ലി എന്ന സിനിമയിലൂടെ ആയിരുന്നു ലിന്റുവിന്റെ അരങ്ങേറ്റം. പിന്നീട് ട്രാക്ക്, മാന്ത്രികന്‍ തുടങ്ങിയ സിനിമകളിലെല്ലാം നടി അഭിനയിച്ചു. ടെലിവിഷനില്‍ ആദ്യം റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും അവതാരകയും ആയിട്ടായിരുന്നു ലിന്റുവിന്റെ തുടക്കം. പിന്നീട് എന്ന് സ്വന്തം കൂട്ടുകാരി എന്ന പരമ്പരയിലൂടെ സീരിയലുകളിലേക്കും എത്തുകയായിരുന്നു.

കായംകുളം കൊച്ചുണ്ണിയുടെ മകന്‍, ഈറന്‍ നിലാവ്, ഭാര്യ തുടങ്ങിയ പരമ്പരകളിലാണ് ലിന്റു പിന്നീട് അഭിനയിച്ചത്. ഇതില്‍ ഭാര്യ എന്ന പരമ്പരയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലിന്റുവിന് കൂടുതല്‍ സ്വീകാര്യത നല്‍കിയത്. മലയാളത്തില്‍ ചങ്ക്‌സ്, ആദം ജോണ്‍ തുടങ്ങിയ സിനിമകളിലൊക്കെ ലിന്റു അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററിലാണ് ലിന്റു അവസാനമായി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലൊക്കെ വളരെ ആക്ടീവാണ് ലിന്റു. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും യൂട്യൂബ് വ്ലോഗിങ്ങൊക്കെയായി ലിന്റു പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുണ്ട്.

lintu rony about his son levi talking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES