കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ലോക ചാപ്റ്റര്‍ വണ്‍ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. ഓക്ടബോര്‍ 31ന് ആണ്. ചിത്രം ഒടിടി റിലീസിനായി നേരത്തെ ജിയോ ഹോട്ട്സ്റ്റാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ചിത്രം ഏഴ് ഭാഷകളിലായി പ്രേക്ഷകരെ കാണാന്‍ എത്തും: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി. മലയാളം പതിപ്പിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും മികച്ച ശ്രദ്ധയും കളക്ഷനും നേടിയിട്ടുണ്ട്.
ഡൊമിനിക് അരുണ്‍ സംവിധാനിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മാണം കൈകാര്യം ചെയ്തു. കല്യാണി പ്രിയദര്‍ശന്‍ നായിക വേഷത്തില്‍ എത്തുന്നു. നസ്ലിന്‍, സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സാബ്, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവര്‍ നിര്‍ണായക കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. അഞ്ചുഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യഭാഗമാണ് ലോക ചാപ്റ്റര്‍ 1. മലയാളിത്തിലെ ആദ്യ 300 കോടി ചിത്രമാണ് ലോക.