നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ വിമര്‍ഷിച്ച് സംവിധായകന്‍ എം.എ നിഷാദ് രംഗത്ത് . കേരള നിയമസഭ കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പാസ്സാക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോന്‍ എത്തിയിരുന്നു .ഇതേ തുടര്‍ന്നാണ് കടുത്ത വിമര്‍ശനവുമായി ബാലചന്ദ്രമേനോനെതിരെ എം.എ നിഷാദ് എത്തിയത് .
ലോക്‌സഭയും രാജ്യസഭയും പൗരത്വ നിയമഭേദഗതി നിയമം പാസാക്കി . പിന്നീട് പിന്നീട് രാഷ്ട്രപതി ഒപ്പുവച്ച ബി്ല്ലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവുന്നതാണ് തനിക്ക് സംശയമുണ്ടെന്നാണ് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത് . എന്നാല്‍ ചാണക്കുഴിയില്‍ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാല്‍ , ആളുകള്‍ ചിരിയൊടെ ചിരിയായിരിക്കും ... അവര്‍ ചിലപ്പോള്‍ വിചാരണയും ചെയ്യുമെന്നാണ് നിഷാദ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദേ ഇങ്ങോട്ട് നോക്കിയേ ..കാര്യം നിസ്സാരമാ .. പക്ഷെ പ്രശ്‌നം ഗുരുതരമാണല്ലോ മോനേ..മോനോന്‍ തന്റെ മരണച്ചെപ്പ് തുറന്ന് ,നയം വ്യക്തമാക്കിയിട്ടുണ്ട് ... സ്വന്തമായിട്ട് കുഴപ്പമുണ്ട് എന്ന് നാട്ടുകാരോട് ചോദിച്ചാല്‍ ഇങ്ങനെ ചാണക്കുഴിയില്‍ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാല്‍ ആളുകള്‍ ചിരിയൊടെ ചിരിയായിരിക്കും ... അവര്‍ ചിലപ്പോള്‍ വിചാരണയും ചെയ്യും . മോനോന്‍ പണ്ടേ പൈങ്കിളി കഥയില്‍ മിടുക്കനായത് കൊണ്ട് കേരളത്തില്‍ ഈ വക ജല്പനങ്ങളൊക്കെ കോള്‍ക്കാത്ത് ശബ്ദങ്ങളുമായിരിക്കും . പൗരത്വ ഭേദഗതി നിയമം എന്താണെന്ന് വാചക കസര്‍ത്ത് നടത്തുന്ന മേനന്‍ ഒന്നു വിശദീകരിക്കാമോ .. ഒരു ജനതയുടെ അതി ജീവനത്തിന്റെ പ്രശ്‌നമാണിത് മേനോനേ..
ഒറ്റ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതി ,ഭരണഘടനയ്ക്ക് വിരുദ്ധമായി ,ഒരു മതത്തെ മാത്രം ഒഴിവാക്കി കൊണ്ടുളള നിയമത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ അതിന് മാത്രം ഉത്തരം തന്നാല്‍ മതി ..ദാറ്റ്‌സ് ആള്‍ യുവര്‍ ഓണര്‍
പട്ടും വളയും നേടിയെടുക്കാന്‍ ,വെറും ഒറ്റുകാരന്‍ റേള്‍ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങള്‍ക്ക് ഒട്ടും ചേരില്ല ...
ഇവിടെ ജനം ഒറ്റക്കെട്ടാണ് ,ജാതിക്കും മതത്തിനും അതീതമായി ,അതിന്റെ ഇട്ക്ക് കോലിട്ട് ഇളക്കരുതേ.. ജനം താരാട്ട് പാടി ഉറക്കും , ജന്‍മാന്തരങ്ങളോളം ...