Latest News

പാലക്കാട് സ്വദേശികളുടെ മകന്‍;  ജനിച്ച് വളര്‍ന്നത് ബുഡാപ്പെസ്റ്റില്‍; ജോലി ചാര്‍ട്ടേട് അക്കൗണ്ടന്റായി യുകെയില്‍; മാളവിക ജയറാമും നവീനിതുമായുള്ള വിവാഹം നാളെ; താരപുത്രിയുടെ വിവാഹം ഗുരുവായൂരിലെന്ന് സൂചന

Malayalilife
topbanner
പാലക്കാട് സ്വദേശികളുടെ മകന്‍;  ജനിച്ച് വളര്‍ന്നത് ബുഡാപ്പെസ്റ്റില്‍; ജോലി ചാര്‍ട്ടേട് അക്കൗണ്ടന്റായി യുകെയില്‍; മാളവിക ജയറാമും നവീനിതുമായുള്ള വിവാഹം നാളെ; താരപുത്രിയുടെ വിവാഹം ഗുരുവായൂരിലെന്ന് സൂചന

നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയ്ക്ക് നാളെ വിവാഹമാണ്. നവനീതുമായുള്ള വിവാഹം ഗുരുവായൂരിലാണെന്നാണ് പുറത്ത് വരുന്ന സൂചന. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. താരപുത്രിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

തന്റെ രണ്ട് മക്കളുടെയും വിവാഹം ഒരേ വേദിയില്‍ നടക്കുന്നതാണ് ആഗ്രഹമെന്നും എന്നാല്‍ മാളവികയുടേതാകും ആദ്യം നടക്കാന്‍ സാധ്യതയെന്നും ജയറാം സൂചന നല്‍കിയിരുന്നു. 

യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരന്‍.പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. എങ്കിലും അച്ഛന്‍ യു എന്നിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകളാണ് അവര്‍.

നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോഴും അവിടെയാണ് വര്‍ക്ക് ചെയ്യുന്നത്. സിഎ കഴിഞ്ഞതാണ്. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ് എന്നാണ് ജയറാം ഭാവി മരുമകനെ കുറിച്ച് പറഞ്ഞത്. താന്‍ നവനീതിനെ കിച്ചുവെന്നാണ് വിളിക്കുന്നതെന്നും ജയറാം വെളിപ്പെടുത്തിയിരുന്നു.

മാളവിക അഭിനയ കുടുംബത്തിലെ അംഗം ആണെങ്കിലും, ഇനിയും സിനിമയില്‍ വന്നിട്ടില്ല. മോഡലിംഗ് ആണ് മാളവികയുടെ മേഖല

malavika jayaram wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES