Latest News

ഗുരുവായൂര്‍ നടയില്‍ വച്ച് മാളവികയെ താലിചാര്‍ത്തി നവനീത്; നിറകണ്ണുകളോടെ മകളുടെ കൈപിടിച്ച് നല്കി ജയറാം; ആശംസകളുമായെത്തി സുരേഷ് ഗോപിയും രാധികയും അപര്‍ണാ ബാലമുരളിയും അടക്കമുള്ള താരസുഹൃത്തുക്കളും; വീഡിയോ കാണാം

Malayalilife
ഗുരുവായൂര്‍ നടയില്‍ വച്ച് മാളവികയെ താലിചാര്‍ത്തി നവനീത്; നിറകണ്ണുകളോടെ മകളുടെ കൈപിടിച്ച് നല്കി ജയറാം; ആശംസകളുമായെത്തി സുരേഷ് ഗോപിയും രാധികയും അപര്‍ണാ ബാലമുരളിയും അടക്കമുള്ള താരസുഹൃത്തുക്കളും; വീഡിയോ കാണാം

താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരന്‍. ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും അപര്‍ണാ ബാലമുരളിയും തുടങ്ങി അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂര്‍ത്തം

നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നവനീത് യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. 

കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1992 സെപ്തംബര്‍ ഏഴിന് ഗുരുവായൂരില്‍ വച്ച് തന്നെയായിരുന്നു ജയറാമും പാര്‍വതിയും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡല്‍ തരിണി കലിംഗരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

jayarams daughter malavika married tp navaneeth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES