ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് ജാസ്മിന്‍. ഇപ്പോഴിതാ, ഓണത്തോട് അനുബന്ധിച്ച് പങ്കുവെച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കേരള സാരിയില്‍ മുല്ലപ്പൂ ചൂടി, കുപ്പിവളകളണിഞ്ഞ് അതീവ സുന്ദരിയായുള്ള ജാസ്മിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബ്യൂട്ടി വ്ളോഗുകളിലൂടെയാണ് ജാസ്മിന്‍ സോഷ്യല്‍ മീഡിയ ലോകത്ത് ആദ്യമായി ശ്രദ്ധേയയായത്.
പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റി. ഷോയിലെ നെഗറ്റീവ് ഇമേജ് പിന്നീട് പ്രേക്ഷക പ്രീതി നേടാന്‍ സഹായകമായി. സഹമത്സരാര്‍ത്ഥിയായിരുന്ന ഗബ്രിയുമായുള്ള സൗഹൃദവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് അവസാനിച്ച ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാസ്മിന്റെ പുതിയ ഓണച്ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയിട്ടുണ്ട്.
'എന്താ കമന്റ് ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു രക്ഷയും ഇല്ല. ജാസ്മിന് എന്തും ചേരും,' എന്ന തുടങ്ങി നിരവധി പ്രശംസകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. വിന്നറായില്ലെങ്കിലും ബിഗ് ബോസ് 6 എന്ന് കേട്ടാല്‍ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഹൗസിന് പുറത്ത് വെച്ച് ഗബ്രിയുമായി പിരിയുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലും ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തുടരുന്നു.