Latest News

മതത്തെ വിട്ട് കളിക്കരുത്; അത് നമ്മളെപ്പോഴും മുറുകെ പിടിക്കണം; ഉദാഹരണം മമ്മൂക്ക;അഞ്ച് തവണയുള്ള നിസ്‌കാരം മുറപോലെ നടക്കും; തെസ്‌നിഖാന്റെ വാക്കുകള്‍ 

Malayalilife
മതത്തെ വിട്ട് കളിക്കരുത്; അത് നമ്മളെപ്പോഴും മുറുകെ പിടിക്കണം; ഉദാഹരണം മമ്മൂക്ക;അഞ്ച് തവണയുള്ള നിസ്‌കാരം മുറപോലെ നടക്കും; തെസ്‌നിഖാന്റെ വാക്കുകള്‍ 

അഭിനയ രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന നടിയാണ് തെസ്‌നി ഖാന്‍.ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളെക്കുറിച്ച് തെസ്‌നി ഖാന്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.  ജീവിതത്തില്‍ എപ്പോഴും മുറുകെ പിടിക്കുക പ്രാര്‍ത്ഥനയാണെന്നും തെസ്‌നി ഖാന്‍ പറയുന്നു. ആര്‍ട്ടിസ്റ്റായി ചട്ടയും മുണ്ടുമുടുത്തോ പൊട്ട് തൊട്ടോ അഭിനയിച്ചാലും നമ്മുടെ മതത്തെ വിട്ട് കളിക്കരുത്. അത് നമ്മളെപ്പോഴും മുറുകെ പിടിക്കണം. 

ആ പ്രാര്‍ത്ഥനയും കാര്യങ്ങളും നമ്മള്‍ മുറുകെ പിടിച്ചാല്‍ എപ്പോഴും അതിന്റെ ബര്‍ക്കത്ത് ഉണ്ടാകും. ഉദാഹരണം മമ്മൂക്ക തന്നെയാണ്. എപ്പോഴും അഞ്ച് തവണയുള്ള നിസ്‌കാരം മുറപോലെ നടക്കും. സിദ്ദിഖ് ഉള്‍പ്പെടെ മിക്ക ആര്‍ട്ടിസ്റ്റുകളും അങ്ങനെയാണ്. ക്രിസ്ത്യന്‍ ആണെങ്കില്‍ പള്ളിയില്‍ പോകണം, കുമ്പസരിക്കണം. ഹിന്ദുക്കള്‍ അമ്പലത്തില്‍ പോകുകയും പൂജ ചെയ്യുകയും ചെയ്യും. മുസ്ലിം ആണെങ്കില്‍ എല്ലാ മതത്തിലും വിശ്വസിക്കുന്ന ആളാണ് ഞാന്‍. പള്ളിയില്‍ പോയാലും അമ്പലത്തില്‍ പോയാലും ബഹുമാനം കൊടുക്കണം. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം തന്നെ താന്‍ ഉമ്മയ്‌ക്കൊപ്പം ഉംറയ്ക്ക് പോയെന്നും തെസ്‌നി ഖാന്‍ പറയുന്നുണ്ട്.

ഉംറ ചെയ്യുന്നു, നിസ്‌കരിക്കുന്നു എന്നൊക്കെ പറയുന്നു എന്നിട്ട് ഹറാമായ പണി ആണല്ലോ ചെയ്യുന്നതെന്ന് ചിലര്‍ ചോദിക്കും. പടച്ചവന്‍ പറഞ്ഞത് തെറ്റുകളും വൃത്തികേടും ചെയ്യരുതെന്നാണ്. അത് നമ്മള്‍ ചെയ്യാതിരിക്കുക. പടച്ചവന്‍ എനിക്കൊരു കഴിവ് തന്നിട്ടുണ്ട്. എനിക്ക് ആ കഴിവ് തന്നത് കൊണ്ടല്ലേ ഞാന്‍ ജോലി ചെയ്യുന്നതും കാശുണ്ടാക്കുന്നതും. അതൊന്നും ഹറാമായി എനിക്ക് തോന്നിയിട്ടില്ല. അതില്‍ നന്നായിട്ട് പോകുക. അത്രയേ ഉള്ളൂ. കല എന്നൊന്നില്ലായിരുന്നെങ്കില്‍ എനിക്കൊരിക്കലും വീടെടുക്കാന്‍ സാധിക്കില്ല

ഞാന്‍ ഡോക്ടറോ ടീച്ചറോ ഒന്നുമാകാന്‍ പോകുന്നില്ല. പഠിക്കുന്ന ആളായിരുന്നില്ല. അങ്ങനെ ആയാല്‍ തന്നെ എത്ര വര്‍ഷം വേണം ഒരു സെറ്റപ്പിലെത്താന്‍. കലയുള്ളത് കൊണ്ട് ലോകത്ത് എല്ലാ സ്ഥലത്തും പോകാന്‍ പറ്റി. അതെല്ലാം ദൈവത്തിന്റെ അനു?ഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും തെസ്‌നി ഖാന്‍ വ്യക്തമാക്കി. സിം?ഗിള്‍ ജീവിതം നയിക്കുകയാണ് തെസ്‌നി ഖാന്‍. കുറച്ച് നാളുകള്‍ മാത്രം നീണ്ട് നിന്ന വിവാഹ ബന്ധമായിരുന്നു തെസ്‌നിയുടേത്.

ഭര്‍ത്താവ് തന്നെ സംരക്ഷിക്കാതായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് നേരത്തെ തെസ്‌നി പറഞ്ഞിരുന്നു. നിക്കാഹ് പോലെ വരെ ആയിരുന്നു. പക്ഷെ പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോള്‍ ബന്ധം വേണ്ടെന്ന് വെച്ചു. ഒരു മാസം കൊണ്ട് ആ ബന്ധം കട്ട് ചെയ്തു. പിന്നെയൊരു വിവാഹത്തിന് പേടിയായെന്നും തെസ്‌നി ഖാന്‍ പറഞ്ഞിട്ടുണ്ട്. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാന്‍ പറ്റൂയെന്ന് വെറുതെ തോന്നുകയാണെന്നും തെസ്‌നി ഖാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ സഹോദരിയെ നല്ല രീതിയില്‍ വിവാ?ഹം ചെയ്തയച്ചു. നല്ല ഭര്‍ത്താവാണ്. മൂന്ന് മക്കളുണ്ട്. അവള്‍ക്ക് നല്ല ജീവിതമാണ്. താനും ഇപ്പോള്‍ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നും അന്ന് തെസ്‌നി ഖാന്‍ പറഞ്ഞു. 

thesni khan opens up about her beliefs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES