ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം - ലക്ഷദീപം ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര പത്രിക നടന്‍ മോഹന്‍ലാല്‍ സ്വീകരിച്ചു. കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളാണ് മോഹന്‍ലാലിന് വിളംബര പത്രിക കൈമാറി. മുറജപത്തിന്റെ ദീപസ്തംഭവും അദ്ദേഹം തെളിയിച്ചു. തന്റെ അച്ഛന്‍ പദ്മനാഭസ്വാമിയുടെ ഭൂമികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ അച്ഛന്‍ പദ്മനാഭസ്വാമിയുടെ ഭൂമികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അല്‍പ്പശിയും പൈങ്കുനിയും ആറാട്ടും നവരാത്രിയും കണ്ട ബാലകൗമാരങ്ങളായിരുന്നു. മുറജപവും ലക്ഷദീപവും വിശ്വാസ ജീവിതത്തിന്റെ ഭാഗമായിരുന്നു. എളിയ ഭക്തനായി ഇവിടത്തെ തിരുനടയില്‍ വന്ന് നിന്ന് തൊഴുന്നതല്ലാതെ ഇങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും നിനച്ചിട്ടില്ല. വിശ്വാസത്തിനപ്പുറം ഒരു വികാരമാണ് എനിക്കും ശ്രീപദ്മ നാഭനും ക്ഷേത്രവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു....
ആറുകൊല്ലത്തില്‍ ഒരിക്കലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം നടക്കുന്നത്. മകരസംക്രാന്തി ദിവസമായ ജനുവരി 14-ന് ശീവേലിയോടെ മുറജപത്തിന്റെ ചടങ്ങുകള്‍ സമാപിക്കും...