Latest News

രാക്ഷസന് ശേഷം ആര്യനുമായി വിഷ്ണു വിശാല്‍; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് 

Malayalilife
 രാക്ഷസന് ശേഷം ആര്യനുമായി വിഷ്ണു വിശാല്‍; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് 

വിഷ്ണു വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ആര്യന്‍' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്. നവാഗതനായ പ്രവീണ്‍ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 31 നു ആഗോള റിലീസായെത്തും. വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യന്‍ രമേശ് എന്നിവര്‍ ചേര്‍ന്നാണ്. 'രാക്ഷസന്‍' എന്ന വമ്പന്‍ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാല്‍. 'എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ആണിതെന്ന സൂചന നല്‍കിയ ട്രെയ്ലര്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി കഥ പറയുന്ന ചിത്രത്തില്‍ പോലീസ് ഓഫീസര്‍ ആയാണ് വിഷ്ണു വിശാല്‍ അഭിനയിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജന്‍, സെല്‍വരാഘവന്‍, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെര്‍ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കാന്‍ പോകുന്ന ചിത്രം കൂടിയാണിത്. 

ഛായാഗ്രഹണം - ഹാരിഷ് കണ്ണന്‍, സംഗീതം- ജിബ്രാന്‍, എഡിറ്റര്‍- സാന്‍ ലോകേഷ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, പി സി സ്റ്റണ്ട്‌സ് പ്രഭു, അഡീഷണല്‍ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനര്‍ ആന്‍ഡ് സ്‌റ്റൈലിസ്റ്റ് -വിനോദ് സുന്ദര്‍, അഡീഷണല്‍  സ്‌റ്റൈലിംഗ്-വര്‍ഷിണി ശങ്കര്‍, സൌണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എന്‍ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വര്‍ക്ക്‌സ്, വിഎഫ്എക്‌സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍സ്-പ്രഥൂല്‍ എന്‍. ടി., പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍-ഗുണശേഖര്‍ (പോസ്റ്റ് ഓഫീസ്), മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്-സിദ്ധാര്‍ത്ഥ് ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ശ്രാവന്തി സായിനാഥ്, പിആര്‍ഒ- ശബരി

vishnu vishal film with aaryan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES