Latest News

പൂജയും ഭര്‍ത്താവും മകളും താമസിച്ചിരുന്നത് 12-ാം നിലയില്‍; കട്ടിയായ പുക വന്നതോടെ ഇവര്‍ക്ക് വീടിന്റെ ഉള്ളില്‍ കുടുങ്ങി; ഒടുവില്‍ മരണം തട്ടിയെടുത്ത് മൂന്ന് ജീവനുകള്‍; ഒരുമിച്ച് ജോലി, ഒരുമിച്ച് മരണവും; മുംബൈയില്‍ മലയാളി ദമ്പതികള്‍ക്ക് സംഭവിച്ചത്

Malayalilife
പൂജയും ഭര്‍ത്താവും മകളും താമസിച്ചിരുന്നത് 12-ാം നിലയില്‍; കട്ടിയായ പുക വന്നതോടെ ഇവര്‍ക്ക് വീടിന്റെ ഉള്ളില്‍ കുടുങ്ങി; ഒടുവില്‍ മരണം തട്ടിയെടുത്ത് മൂന്ന് ജീവനുകള്‍; ഒരുമിച്ച് ജോലി, ഒരുമിച്ച് മരണവും; മുംബൈയില്‍ മലയാളി ദമ്പതികള്‍ക്ക് സംഭവിച്ചത്

നഗരം മുഴുവന്‍ ദീപാവലിയുടെ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. വീടുകളിലും വഴികളിലും നിറങ്ങളുടെയും വിളക്കുകളുടെയും ഉത്സവാന്തരീക്ഷം പരന്നിരുന്നു. സന്തോഷത്തിന്റെ നാളായ ദീപാവലി ആഘോഷിക്കാനായി എല്ലാവരും തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി ദുരന്തം സംഭവിച്ചത്. സന്തോഷത്തിന്റെ നടുവില്‍ എത്തിയ ഈ വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാനായില്ല. മുംബൈയില്‍ നടന്ന ഒരു തീപിടിത്തത്തിലാണ് മലയാളി ദമ്പതികളും അവരുടെ കുഞ്ഞ് മകളും മരിച്ചത്. ഉത്സവത്തിന്റെ ഉല്ലാസം നിമിഷങ്ങള്‍ക്കകം ദുഃഖത്തിലേക്ക് മാറി. തിരുവനന്തപുരം സ്വദേശിനി പൂജയുടെയും ഭര്‍ത്താവ് സുന്ദര്‍ ബാലകൃഷ്ണന്റെയും മകള്‍ വേദികയുടെയും മരണവാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലോടെയാണ് കേട്ടത്.

എല്ലാവരും ആഘോഷത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്.
സ്‌കൂളവധിയുടെ ആവേശത്തിലായിരുന്നു ചെറു വേദിക. പഠനത്തിന്റെ തിരക്കിനുശേഷം അമ്മയോടും അച്ഛനോടും കൂടെ സമയം ചെലവഴിക്കാനുള്ള ആകാംക്ഷയിലായിരുന്നു അവള്‍. വീടും ദീപാവലി ആഘോഷത്തിനായി മനോഹരമായി അലങ്കരിച്ചിരുന്നു.  വിളക്കുകളും നിറപ്പൊടികളും മിഠായികളും നിറഞ്ഞ ഒരു ആഘോഷം. നഗരമൊട്ടാകെ ആഹ്ലാദത്തിന്റെ നിറവിലായിരുന്നു ആ രാത്രി. ആ സന്തോഷത്തിന്റെ നടുവിലാണ് ദുരന്തം അപ്രതീക്ഷിതമായി സംഭവിച്ചത്. വാഷി സെക്ടര്‍ 14-ലെ രഹേജ റസിഡന്‍സിയുടെ പത്താം നിലയില്‍ തിങ്കളാഴ്ച രാത്രി പെട്ടെന്ന് തീപ്പിടിത്തം ഉണ്ടായി. ആദ്യത്തില്‍ ചെറുതായി തുടങ്ങിയ തീ, നിമിഷങ്ങള്‍ക്കകം കെട്ടിടത്തിന്റെ മുകളിലോട്ടും മറ്റ് നിലകളിലേക്കും പടര്‍ന്നു.

പന്ത്രണ്ടാം നിലയിലെ ഫ്ളാറ്റിലായിരുന്നു പൂജയും ഭര്‍ത്താവായ സുന്ദര്‍ ബാലകൃഷ്ണനും മകള്‍ വേദികയും താമസിച്ചിരുന്നത്. പുക നിറഞ്ഞതോടെ കാഴ്ച മങ്ങിയുപോയി, ശ്വസിക്കാനും ബുദ്ധിമുട്ടായി. പുറത്ത് പോകാന്‍ ശ്രമിച്ചെങ്കിലും പടികള്‍ക്കരികില്‍ തീയും പുകയും പടര്‍ന്നിരുന്നു. അതോടെ അവര്‍ ഫ്‌ളാറ്റില്‍ കുടുങ്ങുകയായിരുന്നു. പൊള്ളലേറ്റല്ല മൂവരും മരിക്കുന്നത്. പുക ശ്വസിച്ചാണ് മൂന്ന് പേരും ഒരേ ദിവസം തന്നെ മരിക്കുന്നത്. സുന്ദര്‍ ബാലകൃഷ്ണനും പൂജയും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സോഫ്റ്റ്വേര്‍ എന്‍ജിനിയറായിരുന്ന അദ്ദേഹം പുതിയ സംരംഭം ആരംഭിക്കാനിരിക്കുകയായിരുന്നു. സ്‌പൈസര്‍ ഇന്ത്യയിലെ ലീഗല്‍ അഡ്വൈസറായ പൂജ കമ്പനിയാവശ്യത്തിന് ഹൈദരാബാദില്‍ പോയി മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു ദുരന്തം.

മലയാളി സംഘടനാനേതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വിവരമറിഞ്ഞ് ഓടിയെത്തി. സുന്ദര്‍ ബാലകൃഷ്ണനും പൂജയ്ക്കും വേദികയ്ക്കും സുഹൃത്തുക്കളും ബന്ധുക്കളും മലയാളി സംഘടനാപ്രതിനിധികളും ചേര്‍ന്ന് വിട നല്‍കി. തുര്‍ഭെ ശ്മശാനത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍. നോര്‍ക്ക റൂട്ട്സും പ്രണാമമര്‍പ്പിച്ചു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് നന്ദനത്തില്‍ രാജന്റെയും വിജയകുമാരിയുടെയും മകളാണ് പൂജ. ചിറയിന്‍കീഴ് സ്വദേശികളായ രാജനും ഭാര്യ വിജയകുമാരിയും വര്‍ഷങ്ങളായി മുംെബെയിലാണ് താമസം. ഇടയ്ക്കിടെ നാട്ടില്‍ വന്നുപോകുന്ന ഇവര്‍ കഴിഞ്ഞ ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയിരുന്നു. ശാര്‍ക്കര മീനഭരണി ഉത്സവത്തിനും മുടക്കംകൂടാതെ പങ്കെടുത്തിരുന്നു.

സൈന്യത്തില്‍നിന്നു വിരമിച്ച രാജന്‍, നന്നേ ചെറുപ്പത്തില്‍ത്തന്നെ മുംെബെയില്‍ സ്ഥിരതാമസമാക്കി. മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംെബെയിലായിരുന്നു. രാജന് മകളായ പൂജയെ കൂടാതെ ഒരു മകന്‍കൂടിയുണ്ട്. മകന്‍ ജീവന്റെ ഫ്‌ളാറ്റിലാണ് രാജനും ഭാര്യയും താമസിക്കുന്നത്. മകളും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. വാഹന ടയര്‍ മൊത്തവിതരണ ബിസിനസ് നടത്തുകയാണിവര്‍.

malayali family died in mumbai fire

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES